ഗ്രാമ വാർത്ത.ചരമം
മതിലകത്ത് നടക്കാനിറങ്ങിയ ആൾ തോട്ടിൽ വീണു മരിച്ചു.

മതിലകത്ത് പ്രഭാത നടത്തത്തിനിറങ്ങിയ ആൾ കാൽ വഴുതി തോട്ടിൽ വീണു മരിച്ചു. പുതിയകാവ് പള്ളത്ത് ക്ഷേത്രത്തിന് സമീപം പള്ളത്ത് ശശിധരൻ (74) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. വീടിനു അരികിലുള്ള തോടിന് കുറുകെയുള്ള നടപ്പാലത്തിൽ നിന്നുമാണ് ഇദ്ദേഹം തോട്ടിലേക്ക് വീണത്. ആളെ കാണാതായതോടെ വീട്ടുകാർ നടത്തിയ തെരച്ചിലിൽ ആണ് തോട്ടിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മതിലകം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.



