ഗ്രാമ വാർത്ത.
കോട്ടയം പയ്യാനിത്തോട്ടത്ത് ഉരുള്‍പ്പൊട്ടല്‍; അമ്മയും മകനും മരിച്ചു

*കോട്ടയം : പൂഞ്ഞാര്‍ പയ്യാനിത്തോട്ടം വണ്ടന്‍പ്ലാവില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ടുമരണം. മണപ്പാട്ട് ജോണിയുടെ മകന്‍ ജോസഫിനും ജോണിയുടെ ഭാര്യ റെജീനയും ആണ് മരിച്ചത്.
അപകടത്തിൽ കാലിനു പരുക്കേറ്റ് വീട്ടിൽ കഴിയുന്നതിനിടെയാണ് ജോസഫിന്‍ ഉരുൾപൊട്ടലിൽപ്പെട്ടത്. ജോണി അടുത്ത വീട്ടിലായതിനാൽ രക്ഷപ്പെടുകയായിരുന്നു. മക്കളായ ജോമിറ്റും സോമിറ്റും ദുരന്തം നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്നില്ല.വീട് പൂർണ്ണമായും തകർന്നു.



