ഔഷധക്കഞ്ഞി വിതരണം ചെയ്തു.

തൃപ്രയാർ : ശനിയാഴ്ച രാവിലെ നാലമ്പല തീർത്ഥാടനത്തിൻ്റെ ഭാഗമായി തൃപ്രയാർ ശ്രീരാമക്ഷേത്ര ദർശനത്തിനെത്തിയവർക്ക് ഔഷധക്കഞ്ഞി വിതരണം നടത്തി. 2000 ത്തോളം പേർക്കാണ് ഔഷധക്കഞ്ഞി വിതരണം ചെയ്തത്. ശ്രീരാമ ഭക്ത സേവാ സമിതി, വലപ്പാട് മണപ്പുറം ഫൗണ്ടേഷൻ, തപസ്യ കലാസാംസ്കാരിക സമിതി എന്നിവയുടെ സംയുക്ത സഹകരണത്തോടെ ശ്രീരാമ ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ നാട്ടിക ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പി വിനു ഭദ്രദീപം കൊളുത്തി വിതരണോൽഘാടനം നിർവഹിച്ചു.
.
ശ്രീരാമഭക്ത സേവാ സമിതി പ്രസിഡണ്ട് ദിവാസ് ആലക്കൽ അധ്യക്ഷത വഹിച്ചു
ഗ്രാമപ്പഞ്ചായത്ത് അംഗം അംബിക ടീച്ചർ,ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ജ്യോതിദാസ് , ശ്രീരാമ ഭക്ത സേവാ സമിതി രക്ഷാധികാരി വിജയകുമാർ മേനോൻ, സെക്രട്ടറി സുധീർ ആലക്കൽ, തപസ്യ കലാ സാംസ്ക്കാരക വേദി തൃപ്രയാർ യുണിറ്റ് പ്രസിഡണ്ട് കെ. ദിനേശ് രാജാ, സെക്രട്ടറി നോമികൃഷ്ണ, എസ്. ഐ. സജിൽ, സി.പി. ഒ. ബിജേഷ്, വേണു,ദിപു അനിൽകുമാർ, രാജേന്ദ്രൻ തൈവളപ്പിൽ, ജ്യോതിഷ് തൊഴുത്തും പറമ്പിൽ, ഗുരുപ്രിയ സുരേഷ്, ബിനു ആലക്കൽ ഷിമ ആലക്കൽ, രാമദാസ് കിഴക്കേടത്ത്, നൗഫൽ കുട്ടമംഗലം തുടങ്ങി നിരവധി പേർ സന്നിതരായിരുന്നു.



