ഗ്രാമ വാർത്ത.
ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടി കുറച്ചതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം

ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടി കുറച്ചതിനെതിരെ സംസ്ഥാന വ്യാപകമായി തൃതല പഞ്ചായത്തുകളിലേക്ക് LDF നടത്തുന്ന പ്രതിഷേധ മാർച്ചിന്റെ ഭാഗമായി വലപ്പാട് പഞ്ചായത്താലും ഫണ്ടിൽ വൻ വെട്ടി കുറവ് വന്ന സാഹചര്യത്തിൽ – വലപ്പാട് പഞ്ചായത്തിലേക്ക് LDF ന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തി. യോഗം ഗീതാ ഗോപി MLA ഉദ്ഘാടനം ചെയ്തു. V.R. ബാബു അദ്ധ്യക്ഷത വഹിച്ചു. എം എ ഹാരിസ് ബാബു , പി.കെ. മോഹനൻ എന്നിവർ സംസാരിച്ചു. കിഷോർ സ്വാഗതവും രാജിഷ ശിവജി നന്ദിയും പറഞ്ഞു.



