ഗ്രാമ വാർത്ത.മഴ

ചാഴൂർ ഗ്രാമ പഞ്ചായത്ത്‌ 8-ാം വാർഡിലെ ഇഞ്ചുടി മാട്ടുമ്മൽ പ്രദേശത്തെ വെള്ളപ്പാക്ക ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഗീത ഗോപി എം. എൽ. എ യുടെയും തൃശ്ശൂർ ജില്ലാ കളക്ടറുടെയും നേതൃത്വത്തിൽ സന്ദർശനം നടത്തി

ചാഴൂർ ഗ്രാമ പഞ്ചായത്ത്‌ 8-ാം വാർഡിലെ ഇഞ്ചുടി മാട്ടുമ്മൽ പ്രദേശത്തെ വെള്ളപ്പാക്ക ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഗീത ഗോപി എം. എൽ. എ യുടെയും തൃശ്ശൂർ ജില്ലാ കളക്ടറുടെയും നേതൃത്വത്തിൽ സന്ദർശനം നടത്തി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് നേതൃത്വം നൽകി.വെള്ളക്കെട്ടിന് കാരണമാകുന്ന ചിറക്കൽ തോട്ടിലെ ചണ്ടികളും കുളവാഴകളും നീക്കം ചെയ്യുന്നതിന് മേജർ ഇറിഗേഷനോട് എം. എൽ. എ നിർദേശം നൽകി. രാവിലെ 6 മണിമുതൽ ചിറക്കൽ പ്രദേശത്ത് തുടർച്ചയായി നടത്തിയ പരിശോധനകൾ വൈകുന്നേരം വരെ നീണ്ടു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ,തഹസീൽദാർ, ജില്ലാ പഞ്ചായത്ത്‌ അംഗം കെ. പി സന്ദീപ്, ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷില്ലി ജിജുമോൻ, വൈസ് പ്രസിഡന്റ്‌ ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജ്യോതിലക്ഷ്മി വസന്തൻ, അന്തിക്കാട് ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ റിൻസി നാസർ തുടങ്ങിവർ ഒപ്പമുണ്ടായിരുന്നു. ചിറക്കൽ ഇഞ്ചമുടി പ്രദേശങ്ങളിൽ തുടർച്ചയായുണ്ടാകുന്ന വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിന് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് ഗീത ഗോപി എം.എൽ.എ പ്രഖ്യാപിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close