ഗ്രാമ വാർത്ത.
നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് അഞ്ച് വാഹനങ്ങളിൽ ഇടിച്ച് അപകടം. 10 പേർക്ക് പരിക്കേറ്റു.

കുന്നംകുളം പട്ടാമ്പി റോഡിൽ താഴത്തെ പെട്രോൾ പമ്പിനടുത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് അഞ്ച് വാഹനങ്ങളിൽ ഇടിച്ച് അപകടം. 10 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിലും ഇടിച്ച് സമീപത്തെ വീടിൻ്റെ മതിൽ തകർത്ത് കയറി നിൽക്കുകയായിരുന്നു. പരിക്കേറ്റവരെ മലങ്കര ആശുപത്രിയിലേക്ക്മാറ്റിയിട്ടുണ്ട് .


