ഗ്രാമ വാർത്ത.വിദ്യാഭ്യാസം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ‘തവനിഷ്’ സംഘടനയും തൃശൂർ റൂറൽ പോലീസും സംയുക്തമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ പോലീസും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ലെ വിദ്യാർത്ഥികളുടെ സോഷ്യൽ സർവീസ് സംഘടനയായ ‘തവനിഷ്’ അംഗങ്ങളും സംയുക്തമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. “MIRAI – A Hopeful Tomorrow” എന്ന സംരംഭത്തിന്റെ ഭാഗമായി 2026 ആഗസ്റ്റ് 08-ന് തൃശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്തും (DHQ), ഇരിങ്ങാലക്കുട, മാള, പുതുക്കാട്, മതിലകം എന്നീ പോലീസ് സ്റ്റേഷൻ പരിസരങ്ങളിലുമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്., നാർക്കോട്ടിക് സെൽ & ജെന്റർ ജസ്റ്റിസ് ഡി.വൈ.എസ്.പി. പ്രദീപ് എസ്., ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. സലീഷ് എൻ.എസ്., ഇരിങ്ങാലക്കുട എസ്.എച്ച്.ഒ. ദിലീഷ് ടി., മാള എസ്.ഐ. വിശാഖ്, പുതുക്കാട് എസ്.എച്ച്.ഒ. ആദം ഖാൻ, മതിലകം എസ്.എച്ച്.ഒ. രജീഷ് എസ്., ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ബർസാർ റവ. ഫാദർ വിൻസെന്റ്, പ്രൊഫസർമാരായ ഡോ.മുവിഷ്, നസീറ, അസി. പ്രൊഫസർമാരായ ആദർശ്, നിമിത, ഡോ.ദിനി, തൗഫീഖ്, ഡോ. വന്ദന, ഡോ.ഭാഗ്യേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.റൂറൽ ജില്ലാ ആസ്ഥാനത്തെയും വിവിധ സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥരും ‘തവനിഷ്’ സംഘടനയിലെ 120 വിദ്യാർത്ഥികളും സംയുക്തമായാണ് ഈ സ്ഥാപനങ്ങളുടെ പരിസരങ്ങൾ വൃത്തിയാക്കുകയും ക്രമീകരിക്കുകയും ചെയ്തത്. വിദ്യാർത്ഥികളിൽ ശുചിത്വം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് അവബോധം വളർത്തുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. ശുചിത്വമുള്ള സമൂഹവും ആരോഗ്യകരമായ പരിസ്ഥിതിയും സൃഷ്ടിക്കുന്നതിനുള്ള ക്രൈസ്റ്റ് കോളേജ് ‘തവനിഷ്’ കൂട്ടായ്മയുടെയും തൃശൂർ റൂറൽ പോലീസിന്റെയും കൂട്ടായ പ്രതിബദ്ധതയാണ് ഈ മാതൃകാപരമായ പ്രവർത്തനത്തിലൂടെ പ്രകടമായത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close