ഗ്രാമ വാർത്ത.

ഹജ്ജ് – മാനവ ഐക്യത്തിന്റെ ഉത്തമ ദർശനം. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ

വാടാനപ്പള്ളി : മാനവ ഐക്യത്തിന്റെ മഹാദർശനമാണ് ഹജ്ജിലൂടെ ഇസ് ലാം ലോകത്തിന് നല്ക്കുന്ന സന്ദേശമെന്ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
ഇസ്ലാമിന്റെ പഞ്ച സ്തംഭ ങ്ങളിൽ ഒന്നാണ് ഹജ്ജ്..

നിബന്ധനകൾ പാലിച്ചു ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഹജ്ജ് കർമ്മത്തിനായി പുണ്യ ഭൂമിയിൽ എത്തിച്ചേരൽ ഇസ്‌ലാം നിർബ്ബന്ധമാക്കി.

25വർഷത്തിൽ
അധികമായി ഹജ്ജ്,ഉംറ സർവ്വീസ് നടത്തുന്ന ഹാഷിമി ഹജ്ജ് ഉംറ സർവ്വീസിന്റെ നേതൃത്വത്തിൽ ഹാജി സംഗമവും,2027 വർഷത്തേയ്ക്കുള്ള ഹജ്ജ് ബുക്കിങ്ങും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങൾ.

ഹാഷിമി ഹജ്ജ് ഉംറ സർവ്വീസ് ചീഫ് അമീർ സയ്യിദ് ഫസൽ തങ്ങൾ അധ്യക്ഷത വഹിച്ചു.

മുള്ളൂർക്കര മുഹമ്മദാലി സഖാഫി മുഖ്യ പ്രഭാഷണം നടത്തി.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ കെ. എ. ഹാറൂൺ റഷീദ്, ജലീൽ വലിയകത്ത്,
എ. എസ്. എം. അസ്ഗർ അലി തങ്ങൾ,
മുസ്തഫ കാമിൽ സഖാഫി, അബ്ദുല്ലക്കുട്ടി മുസ് ലിയാർ കല്ലൂർ. ഹുസൈൻ അൻവരി, സയ്യിദ് സാബിഖ് തങ്ങൾ, ഹുസൈൻ ഹാജി പെരിങ്ങാട്, സി.വി മുസ്തഫ സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close