വിജയസ്‌മൃതിചിത്രം : ഓഗസ്റ്റ് 12 ന്

തൃപ്രയാർ : അന്തരിച്ച ചിത്രകാരൻ വിജയൻ തൃപ്രയാറിനെ അനുസ്മരിക്കുന്നതിനായി “വിജയസ്‌മൃതിചിത്രം” എന്ന പേരിൽ അനുസ്മരണച്ചടങ്ങ് നടത്തും. ഓഗസ്റ്റ് 12 ന് ബുധനാഴ്ച തൃപ്രയാർ പോളി ജംഗ്ഷനു വടക്ക് മേൽതൃക്കോവിൽ ശിവക്ഷേത്രം ഹാളിലാണ് പരിപാടി. ഉച്ചക്ക് 2 ന് നടക്കുന്ന ചടങ്ങിൽ നാട്ടിക എം എൽ. ഏ .ഗീതാഗോപി ഉൽഘാടനം ചെയ്യും.
നന്മ നാട്ടിക മേഖലാ പ്രസിഡണ്ട് മനോമോഹനൻ അദ്ധ്യക്ഷത വഹിക്കും.
ചലച്ചിത്ര സംവിധായകൻ അമ്പിളി മുഖ്യാതിഥി ആയിരിക്കും. നാട്ടിക – വലപ്പാട് – താന്ന്യം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.വിനു , എൻ . എ . പീതാംബരൻ, പി.കെ. മോഹനൻ മാസ്റ്റർ, സംസ്കൃതപണ്ഡിതൻ കെ. ദിനേശ് രാജാ, ഓട്ടൻതുള്ളൽ കലാകാരൻ മുരിയാട് മുരളീധരൻ, സിനിമാ സീരിയൽ നടൻ ഷൈജൻ ശ്രീവൽസം റിട്ട: അദ്ധ്യാപിക എം. ഭവാനി എന്നിവർ വിശിഷ്ടാതിഥികളായിരിക്കുമെന്ന് മേഖലാ ഭാരവാഹികളായ സനു അശോക് പെരിങ്ങോട്ടുകര, സതീഷ് വലപ്പാട് എന്നിവർ അറിയിച്ചു.



