ഗ്രാമ വാർത്ത.

സമാദരണീയം – 2026 തിങ്കളാഴ്ച

തൃപ്രയാർ : “വീണ്ടെടുപ്പ്”സാഹിത്യ കൂട്ടായ്മ നാട്ടിക ശ്രീ നാരായണ കോളേജ് മലയാളവിഭാഗം, സെൻട്രൽ ലൈബ്രറി, കോളേജ് ഐ.ക്യു.എ.സി എന്നിവയുടെ സഹകരണത്തോടെ ഈ മാസം 10 ന് നാട്ടിക ശ്രീനാരായണ കോളേജിൽ “സമാദരണീയം – 2026″സംഘടിപ്പിക്കും. സാഹിത്യനിരൂപകൻ എം. കെ. ഹരികുമാറിൻ്റെ എഴുത്തിൻ്റെ 50 -ാം വാർഷികം,”അക്ഷരജാലകം” കോളമെഴുത്തിൻ്റെ 29-ാo വാർഷികം, “ആത്മായനങ്ങളുടെ ഖസാഖ്” എന്ന കൃതിയുടെ 42-ാം വാർഷികം എന്നിവയാണ് “സമാദരണീയം – 2026” എന്ന പേരിൽ നടത്തുന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1 ന് കോളേജ് സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യനിരൂപകൻ ബാലകൃഷ്ണൻ അഞ്ചത്ത് ഉൽഘാടനം ചെയ്യും.

നാട്ടിക ശ്രീനാരായണ കോളേജ് പ്രിൻസിപ്പൽ ഡോ. സി ടി .അനിത അദ്ധ്യക്ഷത വഹിക്കും.

മലയാള വിഭാഗം മുൻ മേധാവി പ്രൊഫ. വി. എസ്സ്. റെജി ആദരണച്ചടങ്ങ് നിർവ്വഹിക്കും. തൃശൂർ “എഴുത്തുകൂട്ടം” പ്രസിഡണ്ട് ശശി കളരിയേൽ മുഖ്യാതിഥി ആയിരിക്കും. ഡോ. കെ.കെ. ശങ്കരൻ, ഡോ. പി. എസ്സ് ജയ, ക്യാപ്റ്റൻ കെ എസ്സ് ലത, ആർട്ടിസ്റ്റ് രവീന്ദ്രൻ വലപ്പാട് ,സദു ഏങ്ങൂർ, ജോസ് താടിക്കാരൻ തുടങ്ങി സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് “വീണ്ടെടുപ്പ് “സാഹിത്യ കൂട്ടായ്മ പ്രസിഡണ്ട് കെ. ദിനേശ് രാജാ, സെക്രട്ടറി നോമികൃഷ്ണ എന്നിവർ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close