ഗ്രാമ വാർത്ത.വിദ്യാഭ്യാസംസ്പോർട്സ്‌

വലപ്പാട് ഉപജില്ലാ റെസ്റ്റ്‌ലിങ് ചാമ്പ്യൻഷിപ്പ്: നാട്ടിക എസ്.എൻ. ട്രസ്റ്റ് സ്‌കൂളിന് ഓവറോൾ കിരീടം.

നാട്ടിക: വലപ്പാട് ഉപജില്ലാ റെസ്റ്റ്‌ലിങ് ചാമ്പ്യൻഷിപ്പിൽ നാട്ടിക എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഉപജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള കായികതാരങ്ങൾ അണിനിരന്ന മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്താണ് നാട്ടിക എസ്.എൻ. ട്രസ്റ്റ് സ്‌കൂൾ ട്രോഫി സ്വന്തമാക്കിയത്.
ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം എസ്.എൻ.എം. എച്ച്.എസ്. കായിക അധ്യാപകൻ ശ്രീ. ആഷ്‌ലി പി ഐ നിർവ്വഹിച്ചു. ചടങ്ങിൽ ഉപജില്ലാ സെക്രട്ടറി സുജാ സാജൻ, കായിക അധ്യാപകരായ ബിജു ആന്റണി, ധീരജ്, അജിത്ത് എൻ ജെ, ബബിൽനാഥ് പി.ജി എന്നിവർ പങ്കെടുത്തു. തൃശ്ശൂർ ജില്ലാ റെസ്റ്റ്‌ലിങ് അസോസിയേഷൻ ഒഫീഷ്യൽ അജിത്ത് കെ ജെ, വിഷ്ണു മോഹൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
വിവിധ ഭാര വിഭാഗങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം തൃശ്ശൂർ ജില്ലാ റെസ്റ്റ്‌ലിങ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ശ്രീ.സുരേഷ് ഒറ്റാലി നിർവ്വഹിച്ചു. ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ താരങ്ങൾ ഇനി വരാനിരിക്കുന്ന ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കും.

https://chat.whatsapp.com/CsM97pNjRq7CYKZczmV5GP

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close