ഗ്രാമ വാർത്ത.

ഗുരുവായൂരിൽ വിവാഹപ്പൂരം; ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച റെക്കോർഡ് ബുക്കിംഗ്.

ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടുമൊരു റെക്കോർഡ് വിവാഹ മാമാങ്കത്തിന് കളമൊരുങ്ങുന്നു. ഓഗസ്റ്റ് 24ന് ഇതുവരെ 392 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 23 വരെ മുൻകൂട്ടി ബുക്ക് ചെയ്യാൻ അവസരമുള്ളതിനാൽ ആകെ വിവാഹങ്ങളുടെ എണ്ണം 400 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2024 സെപ്റ്റംബർ 8ന് നടന്ന 334 വിവാഹങ്ങളാണ് നിലവിൽ ഗുരുവായൂരിലെ ഏറ്റവും ഉയർന്ന റെക്കോർഡ്. എന്നാൽ ഇത്തവണത്തെ ബുക്കിംഗ് ഈ സംഖ്യയെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്.
വിവാഹങ്ങളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായ പശ്ചാത്തലത്തിൽ ഭക്തർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തുന്നത്. തിരക്ക് ഒഴിവാക്കാനായി നിലവിലുള്ള 4 കല്യാണമണ്ഡപങ്ങൾക്ക് പുറമെ 5 മണ്ഡപങ്ങൾ കൂടി പുതുതായി ഒരുക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഇതിലൂടെ തടസ്സമില്ലാതെ ചടങ്ങുകൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close