ഗ്രാമ വാർത്ത.
തളിക്കുളം സ്നേഹതീരം ഡസ്റ്റിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ നടത്തിപ്പിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

തളിക്കുളം സ്നേഹതീരം ഡസ്റ്റിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ നടത്തിപ്പിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം രൂപീകരണ യോഗം ഗീത ഗോപി എം എൽ എ ഉദ്ഘാടനം ചെയ്തു.ജില്ല പഞ്ചായത്ത് അംഗം പി ഐ സജിത അദ്ധ്യക്ഷത വഹിച്ചു, തളിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഷീബ അജയകൃഷ്ണൻ, ഡിടിപിസി സെക്രട്ടറി മനോജ് ടി.സി, കെ.എസ് ഇ.ബി സെക്ഷൻ എൻജിനിയർ ബൈജു കെ യു പഞ്ചായത്ത് മെമ്പർമ്മാർ, രാഷ്ട്രീയകഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഓഗസ്റ്റ് 27 28 29 തിയതികളിലായി നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി സ്റ്റേജ് ഷോ, കലാമത്സരങ്ങൾ,പുക്കളമത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികൾ നടക്കുമെന്നും
പരിപാടികൾ പങ്കെടുക്കാനും ആസ്വദിക്കാനും വരുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പാടുക്കുമെന്നും എം എൽ എ പറഞ്ഞു.



