ഗ്രാമ വാർത്ത.

തൃത്തല്ലൂർ ശിവക്ഷേത്രത്തിൽ കർക്കിടകവാവ് ബലിതർപ്പണം നടന്നു.

തൃത്തല്ലൂർ ശിവക്ഷേത്രത്തിൽ കർക്കിടകവാവ് ബലിതർപ്പണം നടന്നു. തൃത്തല്ലൂർ രമേശൻ ശാന്തിയുടെ കാർമ്മികത്വത്തിൽ ബലിതർപ്പണവും ക്ഷേത്രം മേൽശാന്തി വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ തിലഹോമവും നടത്തി. ക്ഷേത്രത്തിൽ എത്തിയ ഭക്തർക്ക് പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു. ചടങ്ങുകൾക്ക് ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ഗിരീഷ് മാത്തുക്കാട്ടിൽ, അംഗങ്ങളായ പ്രവീൺ ചെറുകര, സരിത ഗണേഷ്, എ. ആർ വാസു, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ആർ. എസ് രഞ്ജിത്ത്, മാതൃസമിതി പ്രസിഡണ്ട് രാഖി പ്രകാശൻ, സെക്രട്ടറി ശാന്ത ബാബു എന്നിവർ നേതൃത്ത്വം നൽകി. നിരവധി ഭക്തരാണ് ഇത്തവണ ക്ഷേത്രസന്നിധിയിൽ പിതൃതർപ്പണത്തിനായി എത്തിച്ചേർന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close