വാടാനപ്പിള്ളി ഗണേശമംഗലം ശ്രീ ഗണപതി ക്ഷേത്രത്തിൽ നടന്ന കർക്കിടക വാവ് ബലിദർപ്പണത്തിൽ ആയിരത്തോളം ഭക്തജനങ്ങൾ പങ്കെടുത്തു.

വാടാനപ്പിള്ളി ഗണേശമംഗലം ശ്രീ ഗണപതി ക്ഷേത്രത്തിൽ നടന്ന കർക്കിടക വാവ് ബലിദർപ്പണത്തിൽ ആയിരത്തോളം ഭക്തജനങ്ങൾ പങ്കെടുത്തു
ശ്രീ നാരായണ ഗുരുദേവൻ്റെയും പ്രതിഷ്ഠാചാര്യനായ ബോധാനന്ദസ്വാമി ക ളുടെയും പാദസ്പർശത്താൽ അനുഗ്രഹീതമായ ക്ഷേത്രത്തിൻ്റെ തീർത്ഥകുളത്തിന് സമീപമാണ് ക്ഷേത്രം മേൽശാന്തി ശ്രീ ഷിനോജ് അവർകൾളുടെ മുഖ്യകാർമ്മികത്ത്വത്തിൽ വിശേഷാൽ തിലഹവനത്തോടെയുള ബലിദർപ്പണ ചടങ്ങുകൾ നടന്നത്
ചടങ്ങുകൾക്ക് ക്ഷേത്ര കമ്മറ്റി ഭാരാവാഹികളായ പ്രസിഡണ്ട് പഴങ്ങാംപറമ്പ് ദിവാകരൻ തന്ത്രികൾ, സെക്രട്ടറി ലോഹിതാക്ഷൻ ഞാറ്റുവെട്ടി, ട്രഷറർ സുനിൽകുമാർ പണിക്കെട്ടി, രാജൻ ചാണാശേരി,പ്രദീപ് പനയ്ക്കപ്പറമ്പിൽ, ഗിരീഷ് മാസ്റ്റർ, പ്രദീപ് പണ്ടാരൻ, Satheesh chembanadan,വേണുചക്കാ മഠത്തിൽ സത്യപാലൻചിറയത്ത് ,സോമൻ ബ്രാരത്ത്, സുധാകരൻ ഇത്തിക്കാട്ട് , സദാശിവൻ വലിയാക്കൽ, മാലജഗദീഷ്,
മാതൃ സമിതി ഭാരാവാഹികളായ J രമാദേവി, മനീഷ ടീച്ചർ തുടങ്ങിയവർ നേതൃത്ത്വം നൽകി



