ഗ്രാമ വാർത്ത.ചരമം
സ്കൂട്ടറുകൾ കൂട്ടിയിടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു

മൂന്നുപീടിക – പോട്ട സംസ്ഥാനപാതയിൽ ഇരിങ്ങാലക്കുട കെഎസ്ഇ കമ്പനിക്ക് സമീപം സ്കൂട്ടറുകൾ കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. എടതിരിഞ്ഞി സ്വദേശി എടതിരിഞ്ഞി മങ്കാട്ടിൽ നീലംകുറ്റി വീട്ടിൽ പരേതനായ സത്യൻ്റെ മകൻ സനിൽ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30 ന് ആയിരുന്നു അപകടം. കല്ലേറ്റുംകരയിൽ ഉള്ള ഭാര്യയുടെ വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു സനിൽ. ഗുരുതരമായി പരുക്കേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരിച്ചത്.
