ഗുരുവായൂരിൽ ചിങ്ങമഹോത്സവത്തിന് കൊടിയേറി.

ഗുരുവായൂർ : മലയാള മാസാരംഭമായ ചിങ്ങം ഒന്നിന് ഗുരുപവനപുരിയെ ആഘോഷതിമിർപ്പിലാക്കുന്ന ചിങ്ങ മഹോത്സവത്തിന് കൊടിയേറി. കിഴക്കെ നട മഞ്ജുളാൽ പരിസരത്ത് പ്രത്യേകം ഒരുക്കിയ കൊടിമരത്തിൽ നാമജപമുഖരിത നിറവിൽ ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റ കർമ്മം നിരവഹിച്ചു. ഗുരുവായൂരൊന്നാകെ കൊടി കൂറകൾ ഉയർന്നു. വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശിന്റെ നേതൃത്വത്തിൽ കേളിയുടെ അകമ്പടി ഉണ്ടായി. ആഹ്ലാദം പകർന്ന് മധുരവിതരണവും നടത്തി. അഡ്വ. രവി ചങ്കത്ത്, കെ.ടി ശിവരാമൻ നായർ, അനിൽ കല്ലാറ്റ്, ശശികുമാർ കൊടമ ന, ബാലൻ വാറണാട്ട്, ജയറാം ആലക്കൽ, ശശി കേനാടത്ത്, നിർമ്മല നായ്കത്ത് എന്നിവർ സംസാരിച്ചു. വിവിധ സമുദായങ്ങളുടെ ഐക്യം വിളിച്ചോതി സംഘടന സാരഥികൾ സമുദായ സമന്വയ ജോതി തെളിയിച്ചു. രാമകൃഷ്ണൻ ഇളയത് ജ്യോതി തെളിയിക്കലിന് സമാരംഭം കുറിച്ചു. ടി. ദാക്ഷായണി, മുരളി അകമ്പടി, ഹരിദാസ് മാമ്പുഴ, ഗീത ഹരി, രവിവട്ട രങ്ങത്ത്, വി. ബാലകൃഷ്ണൻ നായർ, എം. ശ്രീനാരായണൻ, കോമളം നേശ്യാർ, ജയശ്രീ രവികുമാർ, ശിവകുമാർ മണ്ണുങ്ങൽ, കാർത്തിക കോമത്ത്, ബിന്ദുദാസ്, ശാന്താ മണ്ണുങ്ങൽ, ഷീല ശിവകുമാർ, പ്രഹ്ലാദൻ മാമ്പറ്റ, ഇന്ദിര സോമസുന്ദരൻ, ശിവകുമാർ മാണിക്കത്ത് എന്നിവർ നേതൃത്വം നൽകി.



