ഗ്രാമ വാർത്ത.

തൃശ്ശൂർ റൂറൽ ജില്ലയിലെ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ.

ഇരിങ്ങാലക്കുട : സംസ്ഥാന പോലീസ് സേനയിലെ മികച്ച സേവനവും സമർപ്പണവും പ്രതിബദ്ധതയും കാഴ്ചവെച്ച 281 ഉദ്യോഗസ്ഥർക്ക് 2026-ലെ കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പ്രഖ്യാപിച്ചു. ഇതിൽ തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ നിന്ന് മാത്രം ഏഴ് ഉദ്യോഗസ്ഥർ ഈ പോലീസ് മെഡലിന് അർഹരായി.

തൃശ്ശൂർ റൂറൽ ജില്ലയിൽ നിന്ന് മെഡൽ നേടിയ ഉദ്യോഗസ്ഥരുടെ പേരു വിവരം.

• ജോബി ജെ. ശങ്കുരിക്കൽ (സബ് ഇൻസ്പെക്ടർ, സൈബർ പോലീസ് സ്റ്റേഷൻ)

• ധനേഷ് സി. ജി. (എ.എസ്.ഐ, കാട്ടൂർ പോലീസ് സ്റ്റേഷൻ)

• സോണി പി. എക്സ്. (എസ്.സി.പി.ഒ, ആളൂർ പോലീസ് സ്റ്റേഷൻ)

• സജീഷ് കുമാർ പി. കെ. (എസ്.സി.പി.ഒ, കൊടകര പോലീസ് സ്റ്റേഷൻ)

• വിനീഷ് സി. വി. (എസ്.സി.പി.ഒ, മലക്കപ്പാറ പോലീസ് സ്റ്റേഷൻ)

• മണി ഇ. എസ്. (സി.പി.ഒ, ലീഗൽ സെൽ)

• ഷിന്റോ കെ. ജെ. (എസ്.സി.പി.ഒ, കൺട്രോൾ റൂം കൊടുങ്ങല്ലൂർ)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിലെ മികവും ആത്മാർത്ഥതയും മുൻനിർത്തിയാണ് ഈ അംഗീകാരം ലഭ്യമായിട്ടുള്ളത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close