ഗ്രാമ വാർത്ത.

നാട്ടിക ഈസ്റ്റ് യു.പി. സ്കൂളിൽ 2026 ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.

നാട്ടിക ഈസ്റ്റ് യു.പി. സ്കൂളിൽ 2026 ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക എം ആർ രാഖി ടീച്ചർ ദേശീയപതാക ഉയർത്തി. തുടർന്ന് വിദ്യാർഥികളും അധ്യാപകരും പതാക ഗാനം ആലപിച്ചു.സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാധ്യാപിക സന്ദേശം നൽകി. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശാഭിമാനികളെയും സ്വാതന്ത്ര്യസമര സേനാനികളെയും ചടങ്ങിൽ അനുസ്മരിച്ചു. വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ചെയ്തു.സ്വാതന്ത്ര്യദിന സന്ദേശങ്ങൾ കെ ആർ ബൈജു മാസ്റ്റർ( സ്റ്റാഫ് സെക്രട്ടറി).വിൻസി മോൾ (എം പി ടി എ പ്രസിഡന്റ് ). അഭിഷേക് യു ( സ്കൂൾ ലീഡർ). മിഴി ഗോകുൽ ( ജനറൽ സെക്രട്ടറി)പറഞ്ഞു .വിദ്യാലയത്തിലെ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനങ്ങളും അരങ്ങേറി.സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രസംഗം, കവിതാലാപനം, ക്വിസ് തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടിയിൽ ആവേശത്തോടെ പങ്കെടുത്തു.രാജ്യസ്നേഹം, ഐക്യം, സഹോദരത്വം, ഉത്തരവാദിത്വബോധം എന്നിവ വളർത്തുന്നതിനും സ്വാതന്ത്ര്യത്തിന്റെ മഹത്വം കുട്ടികളിൽ ബോധ്യപ്പെടുത്തുന്നതിനും ആഘോഷം സഹായകമായി. നിഷ ടീച്ചർ(ഗൈഡ് അധ്യാപിക) പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. കുട്ടികൾക്കും മധുരം വിതരണം ചെയ്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close