ഗ്രാമ വാർത്ത.രാഷ്ട്രീയം
ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് നടൻ ദേവൻ.

ആലപ്പുഴ: ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് നടൻ ദേവൻ. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നുവെന്ന് ദേവൻ പ്രഖ്യാപനത്തിൽ വ്യക്തമാക്കി. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലായിരുന്നു പ്രഖ്യാപനം. ശ്രീനാരായണ ഗുരുദേവൻ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയം. അത് നടപ്പാക്കാൻ തനിക്ക് കഴിയുന്നില്ല. ഏതാനും മാസങ്ങൾക്ക് മുമ്പ് എടുത്ത തീരുമാനം ആണെന്നും അദ്ദേഹം വിശദമാക്കി.



