പാലിയേറ്റീവ് പ്രവർത്തകർ സമൂഹത്തിലെ നിസ്വാർത്ഥ സേവകർ- ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ .

പാലിയേറ്റീവ് പ്രവർത്തകർ സമൂഹത്തിലെ നിസ്വാർത്ഥ സേവകരാണെന്ന് ജില്ലാ കളക്ടർ പ്രസ്ഥാവിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പാളിയേറ്റീവ് കുടുംബ സംഗമവും ഓണാഘോഷവും ഉത്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ കളക്ടർ. അസുഖ ബാധിതരും അവരുടെ കുടുംബങ്ങങ്ങളും തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആശവർക്കർമാർ ഉൾപ്പെടെ ഉള്ള ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും തുടങ്ങി 500 ഓളം പേർ പങ്കെടുത്ത കുടുംബസംഗമം വേറിട്ട അനുഭവം ആയി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രഞ്ജില ഗിരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തീരദേശത്തെ സാന്ത്വന ചികിത്സക്ക് തുടക്കം കുറിച്ച ഡോക്ടർ എൻ. എ മാഹിനെയും നേത്ര ദാന രംഗത്ത് വമ്പിച്ച മുന്നേറ്റത്തിന് നേതൃത്വം നൽകിയ വാടാനപ്പള്ളി ഡീ ഫോൾ വിൻസന്റ് സോസൈറ്റി നേത്രദാന കൺവീനർ പി. എഫ് ജോയിയെയും ആദരിച്ചു. അസുഖ ബാധിതർക്ക് ഓണപ്പുടവയും നൽകി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി എം നൗഷാദ് സ്വാഗതവും ആരോഗ്യ സ്റ്റാൻഡിൽ കമ്മിറ്റി ചെയർമാൻ ശ്രീമതി ഷോല മഹേഷ് നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. വിനു, ഷീബ അജയകൃഷ്ണൻ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി പി. ഐ സജിത വാടാനപ്പള്ളി,വലപ്പാട് സാമൂഹിക കേന്ദ്രം സൂപ്രണ്ട്മാരായ ഡോ. സുജ കെ. ടി, പി ആർ രാജേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ ഷാമില സലിം, എം. എസ് ഭാസ്കരൻ, അംഗങ്ങൾ ഇർഷാദ് ചേറ്റുവ, അജ്മൽ ഷെരീഫ്, ഹസീന താജു, ടി. പി സോമൻ, രാജിഷ ശിവജി, കെ. ബി സുധ, താരാ ബാബു, ആ സൂത്രസമിതി ഉപാധ്യക്ഷൻ ശ്രീ കെ ദിലീപ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ ഗിരീഷ് മോഹൻ സി. എം, ടി പി ഹനീഷ് കുമാർ എന്നിവർ സംസാരിച്ചു വിവിധ കലാപരിപാടികളും അരങ്ങേരി



