ഗ്രാമ വാർത്ത.

ബ്ലോക്ക് പഞ്ചായത്ത് പാലിയേറ്റ് കെയർ കുടുംബ സംഗമത്തിൽ ബ്ലോക്ക് മെംബറുടെ നേത്രദാനം.

തൃപ്രയാർ :- തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഒരുക്കിയ പാലിയേറ്റീവ് കെയർ കുടുംബ സംഗമത്തിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെംബർ ഇർഷാദ് കെ. ചേറ്റുവ തൻ്റെ മരണശേഷം കണ്ണുകൾ ദാനം ചെയ്ത് കൊണ്ടുള്ള സമ്മത പത്രം കൈമാറി. തൃശൂർ ജില്ലാ കളക്ടർ ശ്രീമതി ശിഖ സുരേന്ദ്രൻ്റെ സാനിദ്ധ്യത്തിൽ സൊസൈറ്റി ഓഫ് സെൻ്റ് വിൻസൻ്റ് ഡീ പോൾ നേത്രദാന സമിതി കൺവീനർ അഡ്വാ പി.എഫ് ജോയി സമ്മതപത്രം ഏറ്റുവാങ്ങി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജില ഗിരി, വൈസ് പ്രസിഡൻ്റ് സി. എം നൗഷാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ പി.വിനു ( നാട്ടിക) ഷീബ അജയ് കുമാർ ( തളിക്കുളം ) ബി.ഡി.ഒ സി . എം ഗിരീഷ് മോഹൻ, ജനപ്രതിനിധികൾ, പാലിയേറ്റ് പ്രവർത്തകർ, ആശാവർക്കർമാർ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ, അരോഗ്യ പ്രവർത്തകർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close