ഗ്രാമ വാർത്ത.

സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 4 വരെ തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടക്കുന്നതൃപ്രയാർ നാടകവിരുന്നിലേക്കുള്ള നാടകങ്ങൾ തെരഞ്ഞെടുത്തു.

തൃപ്രയാർ: സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 4 വരെ തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന തൃപ്രയാർ നാടക വിരുന്നിലേക്കുള്ള 15 പുതിയ നാടകങ്ങൾ തെരഞ്ഞെടുത്തു. ആദ്യദിവസമായ സെപ്റ്റംബർ 20ന് തൃപ്രയാർ നാടകവിരുന്ന് നാടക സംഘത്തിന്റെ ‘ദ ലാസ്റ്റ് പെഗ്’, 21 ന് കൊല്ലം അശ്വതി ഭാവനയുടെ ‘മായാ വർണ്ണം’ 22 ന് തിരുവനന്തപുരം സംസ്കൃതിയുടെ ‘ഭൂട്ടാനി’ 23 ന് ചിറയിൻകീഴ് അനുഗ്രഹയുടെ ‘കുമ്മാട്ടി’ 24 ന് കോഴിക്കോട് രംഗഭാഷയുടെ ‘ഒരുക്കം’ 25 ന് ചങ്ങനാശ്ശേരി അണിയറയുടെ ‘തിര’ 26 ന് തിരുവനന്തപുരം സൗപർണികയുടെ ‘പടയോട്ടം’27 ന് ഗാന്ധിഭവൻ തിയറ്റർ ഇന്ത്യയുടെ ‘കൂട്’ 28 ന് കോഴിക്കോട് സങ്കീർത്തനയുടെ ‘ശ്വാസം’ 29 ന് തിരുവനന്തപുരം സചേതനയുടെ ‘ഡാം’ 30 ന് കോഴിക്കോട് നവചേതന തീയറ്റർ ഗ്രൂപ്പിന്റെ മഹാബലി, ഒക്ടോബർ ഒന്നിന് ആലപ്പുഴ സൂര്യകാന്തിയുടെ ‘ജീവന്റെ ജീവൻ’ 2 ന് അമ്പലപ്പുഴ സാരഥിയുടെ ‘ഞാൻ അപ്രസക്തൻ’ 3 ന് വള്ളുവനാട് നാദത്തിന്റെ ‘തമ്പുരാൻ’ 4 ന് തിരുവനന്തപുരം സംഘ കേളിയുടെ ‘അക്ഷര പൊട്ടൻ’ എന്നീ നാടകങ്ങളാണ് തൃപ്രയാർ നാടകവിരുന്നിൽ അവതരിപ്പിക്കുക

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close