ഗ്രാമ വാർത്ത.

രാജീവ്‌ ഗാന്ധിയുടെ ജന്മദിനം പുഷ്‌പ്പാർച്ചനയും അനുസ്മരണവും നടത്തി.

തൃപ്രയാർ -മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ 82മത് ജന്മദിനത്തോട് അനുബന്ധിച്ച് കോൺഗ്രസ്‌ നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ പുഷ്‌പ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന അനുസ്മരണവും പുഷ്‌പ്പാർച്ചനയും ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്ത് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ നാട്ടിക മണ്ഡലം പ്രസിഡന്റ്‌ പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി ആർ വിജയൻ മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിന് പി കെ കൃഷ്ണകുമാർ സ്വാഗതവും പി സി ജയപാലൻ നന്ദിയും പറഞ്ഞു ,ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ടി വി ഷൈൻ, സി എസ് മണികണ്ഠൻ ,യൂത്ത് കോൺഗ്രസ്‌ നാട്ടിക മണ്ഡലം പ്രസിഡന്റ്‌ റാനീഷ് കെ രാമൻ ,മധു അന്തിക്കാട്ട് ,മുഹമ്മദാലി തൃപ്രയാർ ,ജയരാമൻ അന്ടെഴത്ത്‌ ,രാജൻ കുരുടിയാറ, ജയരാജൻ എം വി ,രാജീവ് അരയം പറമ്പിൽ ,ഷെരീഫ് പാണ്ടിക ശാല ,ശ്രീവിദ്യ ചെമ്പിപറമ്പിൽ ,പ്രസന്നൻ എടക്കാട്ട് ,രാമനുണ്ണി വി ആർ ,മുരളി ,തമ്പി പനക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close