തൃപ്രയാർ ജലോത്സവത്തിന് കൊടിയേറി.

തൃപ്രയാർ : തിരുവോണ നാളിൽ നടക്കുന്ന തൃപ്രയാർ ജലോത്സവത്തിന് കൊടിയേറി. ആവണങ്ങാട്ട് കളരി ഏ.യു രഘുരാമപ്പണിക്കർ കൊടിയേറ്റ കർമ്മം നിർവഹിച്ചു. താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. എ പീതാംബരൻ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതിലക്ഷമി വസന്തൻ, ജില്ലാപഞ്ചായത്തംഗം കെ.പി സന്ദീപ്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വിനു , ജനറൽ കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത്, എം.വി സുരേഷ്, ബെന്നി തട്ടിൽ, ആൻ്റോ തൊറയൻ, സിജോ പുലിക്കോട്ടിൽ , താന്ന്യം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മീനാദേവി, നാട്ടിക ഗ്രാമപഞ്ചായത്ത് മെമ്പർ അംബിക ടീച്ചർ, ടി.ബി മായ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായ വത്സൻ കുറുപ്പത്ത്, പി.സി ശശിധരൻ, സി.ജെ റോബിൻ, എം.എസ് സജീഷ് , മണി നാട്ടിക , എം.വി പവനൻ എന്നിവർ സംബന്ധിച്ചു. 26 ന് തിരുവോണ നാളിലാണ് തൃപ്രയാർ ജലോത്സവം. 20 ലധികം ഇരുട്ടുകുത്തി , ചുരുളൻ വള്ളങ്ങൾ പങ്കെടുക്കും.



