ഗ്രാമ വാർത്ത.
ഓണത്തിന് മെമ്പറുടെ സ്നേഹോപഹാരം.തളിക്കുളം നാലാം വാർഡിലെ കുടുബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു.

തളിക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പറും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ നീന സുഭാഷ് നാലാം വാർഡിലെ മുഴുവൻ കുടുംബങ്ങൾക്ക് ഓണകിറ്റുകൾ വിതരണം ചെയ്തു.
കിറ്റുകളുടെ വിതരണ ഉദ്ഘാടനം വാർഡിലെ മുതിർന്ന അംഗങ്ങൾക്ക് നൽകി കൊണ്ട് വാർഡ് മെമ്പർ നീന സുഭാഷ് നിർവഹിച്ചു.
വാർഡ് വികസന സമിതി അംഗം മദൻമോഹൻ വാലത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ, വികസനസമിതി അംഗം ജിംഷാദ് പി.വൈ അധ്യക്ഷത വഹിച്ചു. റഫീഖ് അറക്കവീട്ടിൽ, പ്രസാദ് വാലത്ത്, ഷൈനു അമ്പലത്ത് വീട്ടിൽ എന്നിവർ നേതൃത്വം നൽകി.
ആശാവർക്കർ അംബിക രാജീവ് നന്ദിയും പറഞ്ഞു.


