ഗ്രാമ വാർത്ത.

Vpm sndp hss kazhimbram വിദ്യാലയത്തിൽ സ്നേഹക്കിറ്റ് വിതരണം

സ്മാർട്ട് പദ്ധതിയുടെ ഭാഗമായി
കഴിമ്പ്രം വിദ്യാലയത്തിലെ എൻ എസ് എസ് യൂണിറ്റുകളുടെയും സഹകരണത്തോടെ വിദ്യാലയത്തിലെ അർഹരായ കുടുംബങ്ങൾക്കും ഭിന്ന ശേഷി വിദ്യാർത്ഥികൾക്കും ഓണക്കിറ്റും ഓണപുടവയും വിതരണം ചെയ്തു. സമാർട്ട് പദ്ധതിയുടെ ഭാഗമായാണ് സ്നേഹകിറ്റ് വിതരണം സംഘടിപ്പിച്ചത്. വലപ്പാട് പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ സുമേഷ് പാനാട്ടിൽ, ഉദ്ഘാടനം നിർവഹിച്ചു. സ്മാർട്ട് പദ്ധതിയുടെ ചെയർമാൻ ശോഭ സുബിൻ അധ്യക്ഷനായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ശ്രീ അജ്മൽ ഷെരീഫ് മുഖ്യാതിഥി ആയിരുന്നു.
പി ടി എ പ്രസിഡണ്ട് ശ്രീ ജിത്ത് VR
കഴിമ്പ്രം നോർത്ത് ശാഖാ പ്രസിഡണ്ട് ഉണ്ണികൃഷണൻ തൈപറമ്പത്ത് എന്നിവർ സംസാരിച്ചു. NSS പ്രോഗ്രാം ഓഫീസർ ശ്രീമതി സിന്ധു സ്വാഗതവും പ്രധാന അധ്യാപകൻ ദിലീപ് കുമാർ യോഗത്തിൽ നന്ദി യും പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close