ഗ്രാമ വാർത്ത.

സ്‌നേഹത്തണൽമദർതെരേസ ജീവകാര്യണ്യ പുരസ്കാരം 2026.

തൃപ്രയാർ സ്‌നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മദർ തെരേസ ജീവകാരുണ്യ പുരസ്കാരം കൈപ്പമംഗലം നൈപുണ്യ സ്പെഷൽ സ്കൂൾ ഭാരവാഹികളായ നീതു സരീഷിനും, സരീഷ് ടി .വിക്കുംസമ്മാനിക്കും.10001 രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരംഭിന്നശേഷി വിദ്യാർത്ഥികളുടെവൈകാരിക വളർച്ചയും വ്യക്തിത്വ വികസനവും ലക്ഷ്യമിട്ട് നടത്തിവരുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർതനങ്ങളാണ് 2026 വർഷത്തെ സ്‌നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മദർ തെരേസ ജീവകാരുണ്യ പുരസ്കാരത്തിന്നൈപുണ്യ സ്പെഷൽ സ്കൂൾഭാരവാഹികളായ നീതു സരീഷിനെയും, സരീഷ് ടി .വി യെയുംഅർഹരാക്കിയത്.ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നല്കി അവരെ സ്വയം പര്യാപ്തരും ആത്മവിശ്വാസമുള്ളവരുമാക്കി മാറ്റുന്നതിനും സമൂഹവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സാമൂഹീകരണം വികസിപ്പിക്കുന്നതിനും നൈപുണ്യ സ്പെഷൽ സ്കൂൾ ഭാരവാഹികൾ നല്കിയ സംഭാവന ചെറുതല്ല.വേദനിക്കുന്നവരുടേയും അവശതയനുഭവിക്കുന്നവരുടേയും കണ്ണീരൊപ്പുന്നതിൽ ലോകത്തിന് മാതൃകയായ മദർ തെരേസയുടെ ഓർമ്മദിനമായ സെപ്തംബർ 5 ന്നടക്കുന്ന അവാർഡ് സമർപ്പണ ചടങ്ങ്മുൻ എം പി ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്യും. കൊടുങ്ങല്ലൂർ DYSP ആർ രതീഷ്കുമാർ മുഖ്യാതിഥി ആയിരിക്കും.ചടങ്ങിൽ അധ്യാപക ദിനം പരിഗണിച്ച് സ്‌കൂളിലെ ടീച്ചേഴ്‌സിനും സ്‌നേഹത്തണൽ ആദരം നൽകുന്നുട്രസ്റ്റ് പ്രസിഡൻ്റ് രാജൻ പട്ടാട്ട്, ജനറൽ സെക്രട്ടറി എം.എ സലിം, ട്രഷറർ ശ്രീജിത്ത് ടി.വി, ജോ:സെക്രട്ടറി അശോകൻ കെ.സി

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close