ഗ്രാമ വാർത്ത.വാണിജ്യം
സ്വർണവിലയിൽ വൻ കുതിച്ചുചാട്ടത്തിന് വിരാമം.

സംസ്ഥാനത്ത് സ്വർണ വിലയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 170 രൂപയാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിൻ്റെ വിപണി വില 14,190 രൂപയായി മാറി. ഒരു പവന് 1,13,520 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നതെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു..



