ഗ്രാമ വാർത്ത.
ഗുരു-ശിഷ്യ അധ്യാപകരെ അനുമോദിച്ച് പെരിങ്ങോട്ടുകര കൾച്ചറൽ ആൻഡ്ചാ രിറ്റബിൾ സൊസൈറ്റി.

പെരിങ്ങോട്ടുകര : ദേശീയ അധ്യാപകദിനാചരണത്തിന്റെ ഭാഗമായി പെരിങ്ങോട്ടുകര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗുരു വായ അധ്യാപകനെയും, ശിഷ്യനായ അധ്യാപകനെയും കിഴക്കുംമുറി സുബ്രമണ്യൻ മാഷുടെ വസതിയിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. പെരിങ്ങോട്ടുകര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. 30 വർഷത്തെ അധ്യാപനരംഗത്ത് സേവന ചെയ്ത സുബ്രമണ്യൻ മാഷും, 25 വർഷം സേവനം ചെയ്ത സതീശൻ മാഷിനെയും റിട്ടയേർഡ് സാമൂഹ്യ നീതി വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീദേവി കരുണാകരൻ അധ്യാപകരെ ഷാൾ അണിയിച്ചും, മൊമന്റോ നൽകിയും അധ്യാപകനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.ബി. സജീവൻ, സക്കീന റസാഖ്, ഷിബിദ സലീഷ്, ജനാർദ്ദനൻ, രാജീവ് തൊടു പറമ്പിൽ, വില്ലി പട്ടത്താനം, സലീഷ് കരിപ്പാറ, തിലകൻഎന്നിവർ പ്രസംഗിച്ചു.



