ഓണംഗ്രാമ വാർത്ത.

വലപ്പാട് സെന്റർ റസിഡന്റസ് അസോസിയേഷന്റെ ഓണാഘോഷം എങ്ങൂർ ക്ഷേത്ര ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.മോഹനൻ മാഷ് ഉദ്ഘാടനം ചെയ്തു.

വലപ്പാട് സെന്റർ റസിഡന്റസ് അസോസിയേഷന്റെ ഓണാഘോഷം എങ്ങൂർ ക്ഷേത്ര ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.മോഹനൻ മാഷ് ഉദ്ഘാടനം ചെയ്തു. ഒറ്റപ്പെട്ട് കഴിയുന്ന കുടുംബങ്ങളുടെ താങ്ങും തണലുമായി കഴിയുന്നവർക്ക് ഒരു നേതൃത്വം നൽകാൻ കുടുബ സമ്മേളനങ്ങൾക്ക് കഴിയുമെന്ന് അഭിപ്രായപ്പെട്ടു. വി.സി.ആർഎ പ്രസിഡന്റ് ജോസ് താടിക്കാരൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം നസീമ ബഷീർ മുഖ്യപ്രഭാഷണം നടത്തി. സി.ആർ.ഗണേഷ് മാഷ് , മേരി ടീച്ചർ, കെ.ഗോവിന്ദൻ മാഷ് ,. പ്രിൻസി ജോൺസൻ , ജോൺസ് ചാലിശ്ശേരി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കെ.ഗോവിന്ദൻ മാസ്റ്റർ സമ്മാന വിതരണം നിർവ്വഹിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close