തുടർച്ചയായി ദേശീയപാതയിൽ അപകടമരണങ്ങൾ നടക്കുന്നതിൽ പ്രതിഷേധിച്ച് ദേശീയപാതയിൽ ശവ പെട്ടിയുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം.

തുടർച്ചയായി ദേശീയപാതയിൽ അപകടമരണങ്ങൾ നടക്കുന്നതിൽ പ്രതിഷേധിച്ച് ദേശീയപാതയിൽ ശവ പെട്ടിയുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം.ദേശീയ പാത അതോറിറ്റിക്കെതിരെയുംകരാർകമ്പനി ശിവാലയക്ക് എതിരെയുമായിരുന്നു പ്രതിഷേധംദേശിയ പാതയിൽ ദിനംപ്രതി നടന്നു വരുന്ന അപകട മരണങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നാട്ടിക കൈപ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റികളുട നേതൃത്വത്തിൽ ആണ് ശവപ്പെട്ടി മാർച്ച് സംഘടിപ്പിച്ചത്..മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി ശോഭസുബിൻ ഉദ്ഘാടനം ചെയ്തു. ദേശീയ പാതയിലൂടെ യാത്ര ചെയ്യുന്ന ആരെയും മരണം കാത്തിരിക്കുന്നുണ്ട്.മനുഷ്യൻ്റെ ജീവന് യാതൊരു വിലയും നൽകാത്ത നാഷ്ണൽ ഹൈവേ അതോറിറ്റിക്കെതിരെ സമരം ശക്തമാക്കുമെന്ന് ശോഭാസുബിൻ പറഞ്ഞുദേശിയ പാതയിലെ യാത്രക്കാർക്ക് അപകടമുന്നറിയിപ്പ് നൽകുന്ന കാർഡുകളും . യൂത്ത് കോൺഗ്രസ് വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ എ വി യദു കൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് കൈപ്പമംഗലം പ്രസിഡന്റ് അഫ്സൽ കെ എ മുഖ്യപ്രഭാഷണം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കൾ ആയ അശ്വിൻ ആലപ്പുഴ.വൈശാഖ് വേണുഗോപാൽ,ഷുഹൈൽ കെ എസ്.ഷിംനസ് എസ് എൻ പുരം,ഷാഫിക്ക് കെ എം,എവിൻ സിന്റോ, നിഷാദ് പി ടി, അതിക് പാടിയത്, പ്രസാദ് നാട്ടിക, സഗീർ പാടുവിങ്ങൽ,യദു തോപ്പിൽ, സുജി കരിപ്പായി ശരത്ത് കെ എച്ച് സജിത്രൻ തയ്യിൽ കണ്ണൻ തളിക്കുളം, നൗഷാദ് ഇഭ്രാഹിം, രാഹുൽ വള്ളൂർ, എന്നിവർ പങ്കെടുത്തു സംസാരിച്ചു.


