ഓപ്പറേഷൻ തൂഫാൻ കാട്ടൂരിൽ അതിമാരക രാസലഹരിയായ 20 ഗ്രാം MDMA പിടികൂടിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ.

കാട്ടൂർ :കാട്ടൂരിൽ അതിമാരക രാസലഹരിയായ 20 ഗ്രാം MDMA പിടികൂടിയ കേസിൽ ഒരു പ്രതിയെ കൂടി തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും കാട്ടൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കയ്പമംഗലം വില്ലേജ് കാളമുറി പടിഞ്ഞാറ് വശം സ്വദേശി മഠത്തിപറമ്പിൽ വീട്ടിൽ *അബീഷ് (36)* എന്നയാളാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. 03-06-2026 തിയ്യതി ഉച്ചക്ക് 02.50 മണിയോടെയാണ് കാട്ടൂർ എടതിരിഞ്ഞി വടക്കുമുറി സ്വദേശി കാഞ്ഞിരപറമ്പിൽ വീട്ടിൽ മിഥുൻ (29) എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 20 ഗ്രാം MDMA, ഇലക്ട്രോണിക് ത്രാസ്, MDMA ചില്ലറ വിൽപ്പന നടത്തുന്നതിനായി ഉപയോഗിക്കുന്ന 56 ചെറിയ സിപ് ലോക്ക് കവറുകൾ, MDMA വിൽപ്പന നടത്തിയതിലൂടെ അനധികൃതമായി സമ്പാദിച്ച 1,36,700/- (ഒരു ലക്ഷത്തി മുപ്പത്തിയാറായിരത്തി എഴുനൂറ്) രൂപ എന്നിവയും മറ്റും പിടിച്ചെടുത്തത്. തുടർന്ന് മുഥുനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ മിഥുന് MDMA നൽകിയത് കാട്ടൂർ പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള എടതിരിഞ്ഞി പോത്താനി സ്വദേശി എടച്ചാലി വീട്ടിൽ അനന്തകൃഷ്ണൻ (25) എന്നയാളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അനന്തകൃഷ്ണനെയും അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടപടിക്രമങ്ങൾക്ക് ശേഷം രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു. ഈ കേസിൽ നടത്തിയ തുടരന്വേഷണത്തിലാണ് അനന്തകൃഷ്ണന് MDMA നൽകിയത് അബീഷ് ആണെന്ന് കണ്ടെത്തിതിനെ തുടർന്നാണ് അബീഷിനെ അറസ്റ്റ് ചെയ്തത്. അബീഷ് വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വാണിജ്യ അളവിലുള്ള കഞ്ചാവുമായി അറസ്റ്റിലായ കേസിലും, ഒരു മോഷണക്കേസിലും, മനുഷ്യ ജീവന് അപകടം വരത്തക്കവിധം വാഹനമോടിച്ച് മറ്റൊരാൾക്ക് ഗുരുതരപരിക്കേൽക്കാൻ ഇടയായ കേസിലും അടക്കം മൂന്ന് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. കാട്ടൂർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ വിനോജ് എ, ജി എസ് ഐ ഫ്രാൻസിസ് എ പി, ജി എ എസ് ഐ മിനി പി എ, ജി എസ് സി പി ഒ അജിത്കുമാർ കെ ജി, ശ്യാം വി എസ്, തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീം എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



