ഗ്രാമ വാർത്ത.
തൃശൂരിൽ അർധരാത്രിയിൽ യുവതിയുടെ പരാക്രമം.വാഹനങ്ങൾ തടഞ്ഞു യാത്രക്കാരോട് പണം ആവശ്യപ്പെട്ടുവനിതാ എഎസ്ഐയെ ആക്രമിച്ചു.

ചാഴൂർ സ്വദേശി റഹ്മത്ത് (21)* പിടിയിൽ.ഇന്നലെ രാത്രി 11 മണിയോടെ രാഗം തിയേറ്ററിന് സമീപമായിരുന്നു സംഭവം. വാഹനങ്ങൾ തടഞ്ഞുനിർത്തുകയും വാഹനങ്ങൾക്ക് മുകളിൽ അടിക്കുകയും യാത്രക്കാരോട് പണം ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് കസ്റ്റഡിയിലെടുത്ത യുവതി വനിതാ എഎസ്ഐയുടെ കൈയിൽ കടിച്ച് പരിക്കേൽപ്പിച്ചതായും പോലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ജോലി തേടിയാണ് യുവതി എത്തിയതെന്നും യുവതിയുടെ പരാക്രമം കണ്ട് സംഭവം വഷളായതോടെ ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് യുവതിയെ ഉപേക്ഷിച്ച് പോയെന്നും പറയുന്നുണ്ട്



