ഗ്രാമ വാർത്ത.
ദേശീയപാത 66 ചേറ്റുവ ജുമാമസ്ജിദിന് സമീപം മാസങ്ങളായി നടപ്പാതയിലെ സ്ലാബ് തകർന്നു കിടക്കുന്നു.

വാടാനപ്പള്ളി : ദേശീയപാത 66 ചേറ്റുവ ജുമാമസ്ജിദിന് സമീപം മാസങ്ങളായി നടപ്പാതയിലെ സ്ലാബ് തകർന്നു കിടക്കുന്നു. പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തിക്കുന്നില്ല. ഇതുലം കാൽനടയാത്രക്കാർ കുഴിയിൽ ചാടി വലിയ അപകടങ്ങൾ ഉണ്ടാവാൻ സാധ്യത ഏറെയാണ്. ദേശീയപാത കരാർ കമ്പനി തകർന്നുകിടക്കുന്ന സ്ലാബ് കണ്ടിട്ടും കാണാത്ത മട്ടാണ്. തകർന്ന സ്ലാബിന്റെ കൂർത്ത കമ്പികൾ തള്ളി നിൽക്കുന്നതും അപകട ഭീഷണി ഉയർത്തുന്നുണ്ട്., അടിയന്തരമായി തകർന്ന സ്ലാബ് മാറ്റി സ്ഥാപിക്കണമെന്നും കാൽനട യാത്രക്കാരുടെയും, വാഹന യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും സാമൂഹ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.



