ബഹുസ്വരതയുടെ ഇടങ്ങൾ നഷ്ടമാകാതിരിക്കാൻ ക്യാമ്പസുകളിൽ ജാഗ്രത പുലർത്തുക- എ.ഐ.എസ്.എഫ്.

തൃപ്രയാർ ശ്രീരാമ ഗവ. പോളി ടെക്നിക്ക് കോളേജ് തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി,AISF പാനൽ പ്രഖ്യാപിച്ചു. CPI തൃശ്ശൂർ ജില്ലാ എക്സി. അംഗവും AISF ജില്ലാ ചുമതലക്കാരൻ കൂടിയായ ടി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ക്യാമ്പസുകളിൽ ബഹുസ്വരതയുടെ ഇടങ്ങൾ നഷ്ടമാകാതിരിക്കാൻ ജാഗ്രത പുലർത്തുന്നതോടൊപ്പം വർത്തമാന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഉയർന്നുവരുന്ന വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെ നിരന്തരം ശബ്ദമുയർത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്നും ടി. പ്രദീപ്കുമാർ പറഞ്ഞു. AISF ജില്ലാ കമ്മിറ്റി അംഗം അഞ്ജന സുരേഷ് അധ്യക്ഷയായി. AISF ജില്ലാ സെക്രട്ടറി മിഥുൻ പോട്ടോക്കാരൻ, CPI ജില്ലാ കമ്മിറ്റി അംഗം ഗീത ഗോപി എം.എൽ.എ, CPI നാട്ടിക മണ്ഡലം സെക്രട്ടറി കെ.എം കിഷോർകുമാർ, AISF സംസ്ഥാന കമ്മിറ്റി അംഗം സാനിയ പ്രസാദ്, AIYF ജില്ലാ വൈസ് പ്രസിഡന്റ് വൈശാഖ് അന്തിക്കാട്, AIYF ജില്ലാ നേതാക്കളായ കെ. ബി ഋചിക്, സംഗീത മനോജ്, അക്ഷയ് ശങ്കർ, ലോക്കൽ സെക്രട്ടറി മണി നാട്ടിക തുടങ്ങിയവർ സംസാരിച്ചു.നിവേദിത ടി.ബി – ചെയർമാൻ പ്രണവ് ശങ്കർ സി.ആർ – വൈസ് ചെയർമാൻഹുസ്ന ഹക്കീം കെ. – വൈസ് ചെയർമാൻ (ലേഡി)അനന്തു പി.എ – ജന. സെക്രട്ടറി ആദിൻ ടി.എസ് – കൗൺസിലർ ആദിദേവ് സി.പി – മാഗസിൻ എഡിറ്റർ ഹരിഹരൻ പി.എസ് – ആർട്സ് ക്ലബ് സെക്രട്ടറി തുടങ്ങി മുഴുവൻ ജനറൽ സീറ്റിലേക്കുമുള്ള AISF സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.



