ഗ്രാമ വാർത്ത.ചരമം

ദേശീയപാതയിൽ വാഹനാപകടം തുടരുന്നു.

എടമുട്ടത്ത് ദേശീയപാതയിൽ വാഹനാപകടം; മധ്യവയസ്കൻ മരിച്ചു*എടമുട്ടം പയച്ചോട് ദേശീയപാതയിൽ വാഹനമിടിച്ച് മധ്യവയസ്കൻ മരിച്ചു. എടമുട്ടം പയച്ചോട് സ്വദേശി വലയിൽ വീട്ടിൽ ശശി (55) ആണ് മരിച്ചത്. ഇന്ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ തൃപ്രയാർ ഭാഗത്തുനിന്ന് വന്നിരുന്ന വാഹനം ശശിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ശശിയുടെ ദേഹത്തിലൂടെ വാഹനം കയറിയിറങ്ങിയതിനെ തുടർന്ന് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിനുശേഷം വാഹനം നിർത്താതെ കടന്നുപോയി. വിവേകാനന്ദ ആംബുലൻസ് പ്രവർത്തകർ സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വലപ്പാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇടിച്ച വാഹനം കണ്ടെത്താനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close