ഗ്രാമ വാർത്ത.

കൈപ്പമംഗലം എൻഎച്ച് 66 റോഡ് സുരക്ഷയും വികസനവും എന്ന സമഗ്ര റിപ്പോർട്ട് കൈമാറിയത്തിന്റെ ഭാഗമായി ശിവാലയ കമ്പനിയുടെ എഞ്ചിനിയർമാരും പഞ്ചായത്ത് പ്രസിഡണ്ടും സെക്രട്ടറിയും മെമ്പർമാരും പനമ്പിക്കുന്നിലും, വഴിയമ്പലത്തും,മൂന്നുപീടിക ബീച്ച് റോഡ് അടിപ്പാതയും സന്ദർശിച്ചു.

കയ്പമംഗലം പനമ്പിക്കുന്ന് നാഷ്ണൽ ഹൈവേയിൽ 8 ആളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിനെ തുടർന്ന് റോഡ് സുരക്ഷക്ക് വേണ്ടി കയ്പമംഗലം പഞ്ചായത്ത് എം എൽ എ യെ യും പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ സർവ്വ കക്ഷി പ്രതിഷേധ യോഗത്തിൽ തീരദേശവികസന സമിതി ഭാരവാഹികൾ കൈപ്പമംഗലം എൻഎച്ച് 66 റോഡ് സുരക്ഷയും വികസനവും എന്ന സമഗ്ര റിപ്പോർട്ട് അവതരിപ്പിച്ച് റിപ്പോർട്ട് പഞ്ചായത്തിനും എം എൽ എ ക്കും കൈമാറിയിരുന്നുപഞ്ചായത്തും എം എൽ എ യും സമഗ്ര റിപ്പോർട്ട് ശിവാലയ കമ്പനിക്ക് പരാതിയായി കൊടുത്തതിൻ്റെ ഭാഗമായി ശിവാലയ കമ്പനിയുടെ എഞ്ചിനിയർമാർ പഞ്ചായത്തിൽ എത്തുകയും പഞ്ചായത്ത് പ്രസിഡണ്ടും സെക്രട്ടറിയും മെമ്പർമാരും അവരോടൊപ്പം ചേർന്ന് പനമ്പിക്കുന്നിലും വഴിയമ്പലത്തും മൂന്നുപീടിക ബീച്ച് റോഡ് അടിപ്പാതയും സന്ദർശിച്ചു മൂന്നുപീടിക ബീച്ച് റോഡ് അടിപ്പാതയുടെ എല്ലാഭാഗവും കൃത്യമായി വീക്ഷിച്ചുഇവിടെ തുടർച്ചയായി നടക്കുന്ന വാഹനാപകളുടെ ജനങ്ങളുടെ പരാതികൾ അവരെ ബോധിപ്പിക്കുകയും 6 സ്ഥലത്ത് ഹമ്പ് വേണമെന്നും ഇൻഡിക്കേഷൻ ലൈറ്റുകൾ സ്ഥാപിക്കണമെന്നും പ്രായോഗികമാണെങ്കിൽ സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു റോഡിൻ്റെ ട്രാക്ക് ലൈൻ അടിയന്തിരമായി ആവശ്യമാണെന്നും ഇതെല്ലാം ശിവാലയ ഉദ്യോഗസ്ഥർക്ക് ബോദ്ധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ താൽക്കാലിക പരിഹാരമായി സിഗ്‌നൽ ലൈറ്റുകൾ ഹമ്പുകൾ സ്ഥാപിക്കാമെന്ന് പഞ്ചായത്ത് പ്രസിഡണ്ടിന് ശിവാലയ ഉദ്യോഗസ്ഥർ ഉറപ്പുനൽകി.സേഫ്റ്റി സെക്ഷനുമായി ബന്ധപ്പെട്ട് ശാശ്വതസുരക്ഷ ഉറപ്പുവരുത്താൻ വേണ്ടനിർദ്ധേശങ്ങളും തീരദേശവികസനസമിതി പ്രസിഡണ്ട് സക്കീർ ഹുസൈൻ ഉന്നയിച്ചുബീച്ച് റോഡ് സമരസമിതി ചെയർമാൻ റഫീക്ക്, കേരള വ്യാപാരി വ്യവസായി മൂന്നുപീടിക യൂണിറ്റ് പ്രസിഡണ്ട് ഷിബാദ് സെക്രട്ടറി ആഷിഫ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close