ഗ്രാമ വാർത്ത.

സെപ്റ്റംബർ 14 ഗ്രന്ഥശാല ദിനം.

കേരളത്തിൽ എല്ലാ വർഷവും സെപ്റ്റംബർ 14 ഗ്രന്ഥശാല ദിനം ആയി ആചരിക്കുന്നു.1945 സെപ്റ്റംബർ 14-നാണ് അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ കേരളത്തിലെ ഗ്രന്ഥശാലപ്രസ്ഥാനങ്ങൾക്ക്ഔദ്യോഗികമായി തുടക്കമായത്. തിരുവനന്തപുരത്ത് 1829-ൽ സ്ഥാപിച്ച പബ്ലിക് ലൈബ്രറിയാണ് കേരളത്തിലെ ആദ്യത്തെ പൊതു ലൈബ്രറി.വായനയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുക, ഗ്രന്ഥശാലകളെ നാടിന്റെ സാംസ്കാരിക കേന്ദ്രങ്ങളായി വളർത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ.ദിനത്തിന്റെ ഭാഗമായി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം,പുസ്തകശേഖരണംഎന്നിവ കൂടാതെ പതാക ദിനം ആചരിച്ചു.ലൈബ്രറി സെക്രട്ടറി പി.ബി.രഘുനാഥൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലൈബ്രറി പ്രസിഡണ്ട്‌ കെ.ആർ.പ്രസന്നൻ പതാക ഉയർത്തി.വിനയപ്രസാദ്,വി.എ. ഷാബിൻ സംസാരിച്ചു.കമലനെഹ്‌റുവൊക്കേഷണൽഹയർസെക്കണ്ടറിസ്കൂൾ അദ്ധ്യാപകൻ ഷാഹുൽ ഹമീദ് സഗീർ ലൈഫ് മെമ്പർഷിപ്പ് എടുത്ത് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു.ഗ്രന്ഥശാലയുടെ പുസ്തകശേഖരണത്തിലേക്ക് രഞ്ജിത്ത് പരമേശ്വരൻ പുതിയ പത്ത് പുസ്തകങ്ങൾ നൽകി.വൈകീട്ട് 6 മണിക്ക് അക്ഷരദീപം തെളിയിച്ചു.കണ്ണൻ തിരുവാടത്ത് നന്ദി രേഖപ്പെടുത്തി.പി.ബി.രഘുനാഥൻ സെക്രട്ടറി,യങ്ങ്മെൻസ്‌ ലൈബ്രറി,പുന്നച്ചോട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close