ഗ്രാമ വാർത്ത.
ഡോ. അർച്ചനയെ അനുമോദിച്ച് ആറാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി.

പെരിങ്ങോട്ടുകര : ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് താന്ന്യം മണ്ഡലം ആറാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് കരസ്ഥമാക്കിയ അർച്ചന അനിൽ കുമാറിനെ വസതിയിലെത്തി അനുമോദിച്ചു. അർച്ചനയുടെ വസതിയിൽ നടന്ന അനുമോദന ചടങ്ങിൽ ഷിബിദ സലീഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആന്റോ തൊറയൻ ഡോ. അർച്ചന അനിൽ കുമാറിനെ ഷാൾ അണിയിച്ചും, ബൊക്കെ നൽകിയും അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ സലീഷ് കരിപ്പാറ, വിനോഷ് വടക്കേടത്ത്, രാജീവ് തൊടു പറമ്പിൽ, വി.കെ. തിലകൻ എന്നിവർ പ്രസംഗിച്ചു. മുൻ താന്ന്യം പഞ്ചായത്ത് പ്രസിഡന്റും, നിലവിൽ ആറാം വാർഡ് മെമ്പറുമായ അയ്യൻ കോൽപ്പടി എ.കെ. അനികുമാർ – ശ്യാമള ദമ്പതികളുടെ മകളാണ് ഡോ അർച്ചന



