യുഎഇ ലുള്ള വാടാനപ്പള്ളിക്കാരുടെ പ്രവാസി സംഘടനയായ വാപ്സ യുഎഇ സ്നേഹാദരം 2026 എന്ന പരിപാടി സംഘടിപ്പിച്ചു.

VAPSA കുടുംബാംഗങ്ങളിലെ SSLC, PLUS 2 ഉന്നതവിജയം നേടിയ കുട്ടികളെയും സാമൂഹിക സാംസ്കാരിക കലാ രംഗത്തെ വ്യക്തിത്വങ്ങളെയും ആദരിച്ചു. VAPSA UAE പ്രസിഡൻ്റ് സഗീർ വാടാനപ്പള്ളി അധ്യക്ഷനായ ചടങ്ങിൽ തളിക്കുളം ബ്ലോക്ക് പ്രസിഡൻ്റ് രഞ്ജില ഗിരി ഉദ്ഘാടനം ചെയ്തു. വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് I.N. സുധീഷ് മുഖ്യാതിഥിയായി.ബ്ലോക്ക് വൈസ് പ്രസിഡണ്ട് C.M. നൗഷാദ്, വാടാനപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡൻറ് സുബൈദ മുഹമ്മദ്,വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ C.B.സുനിൽകുമാർ മെമ്പർമാരായ ഷാജഹാൻ അഞ്ചങ്ങാടി,നൗഫൽ വലിയകത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ ടെന്നി.M.T . ജാബിർ തൃത്തല്ലൂർ , ഗണേഷ് വാടാനപ്പള്ളി എന്നിവരെ ആദരിക്കുകയും ചെയ്തു.ഫാത്തിമ നജീബ് പ്രാർത്ഥന ചൊല്ലി ആരംഭിച്ച ചടങ്ങ് ഷൂഹൂദ് പള്ളിത്തോട്ടുങ്ങൽ സ്വാഗതം പറയുകയും ആൻ്റണി പെരുമാടൻ നന്ദി പറയുകയും ചെയ്തു.



