ഗ്രാമ വാർത്ത.

15 ദിനങ്ങൾ നീണ്ടുനിൽക്കുന്ന നാടക രാവിന് തൃപ്രയാറിൽ തുടക്കമായി.

തൃപ്രയാർ: 15 ദിനങ്ങൾ നീണ്ടുനിൽക്കുന്ന നാടക രാവിന് തൃപ്രയാറിൽ തുടക്കമായി. ഇരുപത്തിയേഴാമത് വർഷത്തെ തൃപ്രയാർ നാടകവിരുന്ന് പ്രിയദർശിനി ഓഡിറ്റോറിയത്തിൽ ഗീതാ ഗോപി എംഎൽഎ ഉദ്ഘാടനം ചെയ്തു. നാടകവിരുന്ന് ചെയർമാൻ ഉണ്ണികൃഷ്ണൻ തഷ്ണാത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇഷാര ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ രാജൻ ചെമ്പാറ വിശിഷ്ടാതിഥിയായിരുന്നു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. വിനു, മുൻ എം.എൽ.എ പ്രൊഫസർ കെ. യു. അരുണൻ, , പി.എം അഹമ്മദ്, ഇ. പി ഹരീഷ് മാസ്റ്റർ, കെ. വി രാമകൃഷ്ണൻ, കെ. ആർ. മധു എന്നിവർ പ്രസംഗിച്ചു.തുടർന്ന് തൃപ്രയാർ നാടകവിരുന്ന് നാടക സംഘത്തിന്റെ’ ദി ലാസ്റ്റ് പെഗ്ഗ്’എന്ന നാടകം അരങ്ങേറി.നാടകവിരുന്നിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച കൊല്ലം അശ്വതി ഭാവനയുടെ മായാ വർണ്ണം എന്ന നാടകം അരങ്ങേറും.എല്ലാദിവസവും വൈകിട്ട് ഏഴുമണിക്കാണ് നാടകാവതരണം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close