ഗ്രാമ വാർത്ത.

ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക സമിതി രണ്ടാം ഓർമ്മ ദിനം.

ഒക്ടോബർ മൂന്നാം വാരത്തിൽപ്രമുഖ സാഹിത്യനിരൂപകനും പ്രഭാഷകനുമായിരുന്ന ബാലചന്ദ്രൻ വടക്കേടത്തിൻ്റെ രണ്ടാം ചരമ വാർഷികം ഒക്ടോബർ മൂന്നാം വാരത്തിൽ ജന്മനാടായ തൃപ്രയാറിൽ വെച്ച് ആചരിക്കുവാൻ ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക സമിതി തീരുമാനിച്ചു. വടക്കേടത്തിൻ്റെ സ്മരണക്കായുള്ള രണ്ടാമത് പുരസ്കാരം മികച്ച പൊതുപ്രവർത്തകനായാണ് ഈ തവണ തീരുമാനിച്ചിട്ടുള്ളത്. പുരസ്കാരം അടുത്ത വാരം ജൂറികമ്മിറ്റി പ്രഖ്യാപിക്കുന്നതായിരിക്കും. തൃപ്രയാറിൽ ചേർന്ന യോഗത്തിൽ കെ.ബി .അനിൽകുമാർ അധ്യക്ഷതവഹിച്ചു. വി.ആർ വിജയൻ, ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്,ഈ കെ. സോമൻ മാസ്റ്റർ, സി.ജി. അജിത് കുമാർ, ജനപ്രതിനിധികളായ പി.സി മണികണ്ഠൻ ഷോലമഹേഷ് സിന ഉണ്ണികൃഷ്ണൻ സുഭില പ്രസാദ് നിഷ ഉണ്ണികൃഷ്ണൻ, ഇസ്മയ്ൽ അറയ്ക്കൽ സുധി ആലക്കൽ അക്ബർ ചേറ്റുവ സി എസ് മണികണ്ഠൻ രമേഷ് പള്ളത്ത് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായ് ചെയർമാൻ അനിൽ പുളിക്കൽ വൈസ് ചെയർമാൻമാർ ഈ കെ സോമൻ മാസ്റ്റർ, സലിൽ തണ്ടയാംപറമ്പിൽ ജനറൽ കൺവീനർ കെ.ബി അനിൽകുമാർ കൺവീനർമാർ ഉണ്ണികൃഷ്ണൻ തൈ പറമ്പത്ത്, ബഷീർ വടക്കൻ സുവർണ്ണൻ പെരിഞ്ഞനം ട്രഷറർ വി.ഡി.സന്ദീപ് എന്നിവരെയും തെരഞ്ഞെടുത്തു. രക്ഷാധികാരികൾ മന്ത്രി ഒ.ജെ ജെനീഷ് ടി എൻ പ്രതാപൻEX MP,ഗീത ഗോപി എം എൽ എ , ബക്കർ മേത്തല , സതി ബാലചന്ദ്രൻ, വി. ആർ വിജയൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close