ഗ്രാമ വാർത്ത.

എസ്.എൻ.ഡി.പി. ദേവമംഗലം ശാഖ ശ്രീനാരായണ ഗുരുദേവൻ്റെ 99മത് മഹാസമാധി ഭക്ത്യാദരപൂർവ്വം ആചരിച്ചു.

എസ്.എൻ.ഡി.പി. ദേവമംഗലം ശാഖ ശ്രീനാരായണ ഗുരുദേവൻ്റെ 99മത് മഹാസമാധി ഭക്ത്യാദരപൂർവ്വം ആചരിച്ചു.ദേവമംഗലം ക്ഷേത്രം മേൽശാന്തി പ്രശാന്ത് ശാന്തിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജയും ഗുരുപാദുക സ്തോത്രം, ശാരദാ കർണ്ണാമൃതം, സമാധി , ഗദ്യപ്രാർത്ഥന തുടങ്ങിയ സമൂഹപ്രാർത്ഥന നടന്നു.ബ്രഹ്മശ്രീ സന്തോഷ് തന്ത്രികൾ ഗുരുദേവ പ്രഭാഷണം നടത്തിതുടർന്ന് പ്രസാദവും,ചായയും ലഘുഭക്ഷണവും നൽകി.ശാഖാ പ്രസിഡണ്ട് ടി.വി. വിശ്വംഭരൻ, വൈസ് പ്രസിഡണ്ട് കെ. ആർ. സത്യൻ, യൂണിയൻ കമ്മറ്റിയംഗം സി.കെ. രാമു, എ.വി. മല്ലിനാഥൻ, ടി. എം. മുരളി, രാഹുൽ , ടി.എൻ. അശോകൻ, തമ്പി , ടി. എം. ഹേമചന്ദ്രൻ , നൈന കൊച്ചുതാമി, ലതപ്രദീപ് സജ്നിആനന്ദൻ , ഷീജശിവൻ, ഭാവനവിശ്വംഭരൻ ,ജയതിലകൻ, ഷെർളിരാജൻ, തുടങ്ങിയവർ സമൂഹപ്രാർത്ഥനയിൽ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close