ഗ്രാമ വാർത്ത.

നാട്ടിക കൃഷിഭവൻ നിർമ്മാണ ഉദ്ഘാടനം സംഘാടക സമിതി രൂപീകരിച്ചു.

തൃപ്രയാർ – നാട്ടിക പഞ്ചായത്തിന്റെ കീഴിലുള്ള നാട്ടിക കൃഷിഭവന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നാട്ടിക പഞ്ചായത്തിൽ സംഘാടക സമിതി യോഗം ചേർന്നു .മുൻ എം എൽ എ സി സി മുകുന്ദന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 30ലക്ഷം രൂപ ഉപയോഗിച്ചാണ് ആദ്യപടിയായി നിർമാണം തുടങ്ങുന്നത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി വിനു അധ്യക്ഷത വഹിച്ചു .നാട്ടിക എം എൽ എ ഗീത ഗോപി യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി നിതിൻ സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ ഷൗക്കത്താലി നന്ദിയും പറഞ്ഞു. പദ്ധതി വിശദീകരണം PWD ബിൽഡിംഗ് AE മഞ്ജുഷ വിശദീകരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ പി എം സിദ്ദിഖ് ,സീന ഉണ്ണികൃഷ്ണൻ ,സുബില പ്രസാദ് ,ബ്ലോക്ക് മെമ്പർ ടി കെ സോമൻ ,കൃഷി ഓഫീസർ ശുഭ ,മെമ്പർമാരായ സനി രാജു ,സജിനി ഉണ്ണിയാരമ്പുരക്കൽ ,പി സി മണികണ്ഠൻ ,രജനി ബാബു ,നിഷ ഉണ്ണികൃഷ്ണൻ ,അംബിക ടീച്ചർ ,കെ വി പവിത്രൻ ,സിന്ധു സിദ്ധപ്രസാദ് ,ടി സി ഉണ്ണികൃഷ്ണൻ ,കെ കെ സന്തോഷ് ,ADC അംഗങ്ങൾ ,വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.സംഘാടക സമിതി ഭാരവാഹികളായി ഗീത ഗോപി എം എൽ എ,എം,തൃശൂർ ജില്ലാ പഞ്ചായതത് പ്രസിഡന്റ് ,തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ,തളിക്കുളം,തൃപ്രയാർ ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർമാർ എന്നിവരെ രക്ഷാധികാരികൾ ആയും. ചെയർമാനായി പഞ്ചായത്ത് പ്രസിഡന്റ് പി വിനുവിനെയും ,വൈസ് ചെയർമാൻമാരായി വൈസ് പ്രസിഡന്റ് കെ എ ഷൗക്കത്താലി ,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ഉണ്ണികൃഷ്ണനെയും ,കൺവീനറായി കൃഷി ഓഫീസർ ശുഭയെയും ട്രഷററായി ടി സി ഉണ്ണികൃഷ്ണനെയും തെരഞ്ഞെടുത്തു. പഞ്ചായത്ത് മെമ്പർമാർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ ,എ ഡി സി അംഗങ്ങൾ ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അടക്കമുള്ള 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close