എൻ.ഇ.എസ്. കായികമേളയ്ക്ക് ആവേശത്തുടക്കം സ്പോർട്സ് മീറ്റ് 2026 കൊടുങ്ങല്ലൂർ DYSP R രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.

നാട്ടിക എജ്യുക്കേഷണൽ സൊസൈറ്റി ആർട്സ് ആൻഡ് സയൻസ് കോളേജ് (എൻ.ഇ.എസ്.), തൃപ്രയാറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എൻ.ഇ.എസ്. സ്പോർട്സ് മീറ്റ് 2026-ന് വലപ്പാട് സ്കൂൾ ഗ്രൗണ്ടിൽ ആവേശകരമായ തുടക്കമായി. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. ശ്രീ. R രതീഷ് കുമാർ കായികമേള ഫ്ലാഗ് ഉയർത്തി പരേഡിന് സല്യൂട്ട് സ്വീകരിച്ചു ഉദ്ഘാടനം ചെയ്തു.നാട്ടിക എജ്യുക്കേഷണൽ സൊസൈറ്റി ചെയർമാൻ ശ്രീ. ശിവൻ കണ്ണോളി അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ സ്വാഗതം ആശംസിച്ചു. കോളേജ് വൈസ് ചെയർമാൻ A. N. സിദ്ധപ്രസാദ്, ട്രെഷറർ T. U. സുഭാഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.വിവിധ കായിക ഇനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മേളയിൽ അത്‌ലറ്റിക്സ് മത്സരങ്ങളും വിവിധ കായികമത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.കായികമേള വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും കായികമികവ് തെളിയിക്കാനുമുള്ള വേദിയായി മാറി. സ്പോർട്സ് അധ്യാപകൻ V. ശശിധരൻ കായിക മേളക്ക് നേതൃത്വം നൽകി.അദ്ധ്യാപകരായ smitha N R, Aparna V A, Roopa M V, Hanna Amal, Sreejitha T M, Lathimol M V, Sajitha N V, Deepa M B, Silpa T S, Ankitha T S, Lijina Jain, Saranya എന്നിവർ പങ്കെടുത്തു.



