ഗ്രാമ വാർത്ത.
എടമുട്ടത്ത് നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം.

ദേശീയപാതയിൽ എടമുട്ടം സെൻ്ററിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗുരുവായൂർ ക്ഷേ ത്ര ദർശനം കഴിഞ്ഞ് മടങ്ങിയ മാള അഷ്ടമിച്ചിറ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ചെന്ത്രാപ്പിന്നി ബൈപ്പാസ് ആരംഭിക്കുന്ന പാലപ്പെട്ടി പാലത്തിലേക്ക് പ്രവേശിക്കവെയാണ് കാർ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഡിവൈഡറിന്റെ കമ്പികളിലേക്ക് ഇടിച്ചുകയറിയത്.



