entenadu
-
ഗ്രാമ വാർത്ത.
പഞ്ചായത്ത് തലങ്ങളിൽ നടത്തി വരുന്ന ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണത്തിൻ്റെ യും നടത്തിപ്പിൻ്റെ യും ഭാഗമായി വരവൂർ പഞ്ചായത്ത് 9 വാർഡിൽ ഓക്സിലറി ഗ്രൂപ്പിൻ്റെ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മയുടെ ഭാഗമായി സ്ത്രീ ധനവും അതിൻ്റെ ആവശ്യകതയും എന്ന വിഷയത്തെക്കുറിച്ച് വിശകലനം നടന്നു. പ്രീത കൃഷ്ണൻകട്ടി വിഷയത്തെക്കുറിച്ച് സംസാരിച്ചു. തുമര ക്കുന്ന് അംഗൻവാടിയിൽ നടന്ന കൂട്ടായ്മയിൽ അംഗൻവാടി ടീച്ചർ ബിന്ദു ,സൂര്യ ,ഓക്സിലറി ഗ്രൂപ്പ് ലീഡർ മഞ്ജു മണിക്കുട്ടൻ , അംഗങ്ങൾ ആയ ഷീന ലെജു, അനിത ഷാജു, ആമിന ഫൈസൽ എന്നിവരും പങ്കെടുത്തു.
Read More » -
ഗ്രാമ വാർത്ത.
മുളക് പൊടിയെറിഞ്ഞ് മർദ്ദനം. നാല് പേർ അറസ്റ്റിൽ
Read More »
എറവ്: ആറാം കല്ലിൽ മുളക് പൊടിയെറിഞ്ഞ് അമ്പത്തിമൂന്നുകാരനെ മർദ്ദിച്ചു.സംഭവത്തിൽ നാല് പേരെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകീട്ട് 3.30നാണ് സംഭവം. എറവ് കാരാമൽ ശശി (53) യ്ക്കാണ് മർദ്ദനമേറ്റത്.
ആറാം കല്ല് ബസ് സ്റ്റോപ്പിനടുത്ത് നിന്നിരുന്ന
ശശിയെ മുളകു പൊടിയെറിഞ്ഞ ശേഷം
വടി കൊണ്ടടിച്ച് പരിക്കേല്പിച്ചു.
മരണം വരെ സംഭവിക്കാവുന്ന വിധത്തിൽ തലയുടെ ഇരു വശത്തും ആഴത്തിലുള്ള മുറിവുകളുള്ളതായി പോലീസ് പറഞ്ഞു. ശരീരമാസകലം അടിയേറ്റിട്ടുണ്ട്. ഗവ. മെസിക്കൽ കോളേജാശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ശശി.
ഒന്നാം പ്രതിയായ കാരമുക്ക് ബ്രഹ്മകുളം കാരേ കുളത്ത് ടിൻറുമോനെന്ന
ആൽവിൻ ( 30 ) , മറ്റ് പ്രതികളായ അരിമ്പൂർ ഉദയനഗർ ചങ്ങരംകണ്ടത്ത് അജീഷ് (35) , ചെമ്മാപ്പിള്ളി കൊളത്തേക്കാട്ട്
അശ്വിൻ (20) , വാടാനപ്പള്ളി ബീച്ച് റോഡിൽ താമസിക്കുന്ന അരിമ്പൂർ ഉദയനഗർ സ്വദേശി മാളോക്കാരൻ
ജെയിംസ് (41) , എന്നിവരാണ് സംഭവം ചൂടാറും മുമ്പേ അന്തിക്കാട് പോലീസ് ഇൻസ്പെക്ടർ അനീഷ് കരീം എസ്.ഐ. റെനീഷ് , അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ അസിസ് എന്നിവരും സ്ഥലത്ത് നിരീക്ഷണം നടത്തി വന്നിരുന്ന ഇരിങ്ങാലക്കുട ഡി. വൈ. എസ്. പി. യുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ എ. എസ്. ഐ. മുഹമ്മദ് അഷറഫ് ‘ .സീനിയർ സി.പി.ഒ.മാരായ ഇ. എസ്. ജീവൻ , സോണി സേവ്യർ സി.പി.ഒ. മാരായ കെ .എസ്. ഉമേഷ് , പി. വി. വികാസ് എന്നിവർ ചേർന്ന് പിടികൂടിയത്.മുളക് പൊടിയെറിഞ്ഞ് മർദ്ദനം. നാല് പേർ അറസ്റ്റിൽ എറവ്: ആറാം കല്ലിൽ മുളക് പൊടിയെറിഞ്ഞ് അമ്പത്തിമൂന്നുകാരനെ മർദ്ദിച്ചു.സംഭവത്തിൽ നാല് പേരെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകീട്ട് 3.30നാണ് സംഭവം. എറവ് കാരാമൽ ശശി (53) യ്ക്കാണ് മർദ്ദനമേറ്റത്. ആറാം കല്ല് ബസ് സ്റ്റോപ്പിനടുത്ത് നിന്നിരുന്ന ശശിയെ മുളകു പൊടിയെറിഞ്ഞ ശേഷം വടി കൊണ്ടടിച്ച് പരിക്കേല്പിച്ചു. മരണം വരെ സംഭവിക്കാവുന്ന വിധത്തിൽ തലയുടെ ഇരു വശത്തും ആഴത്തിലുള്ള മുറിവുകളുള്ളതായി പോലീസ് പറഞ്ഞു. ശരീരമാസകലം അടിയേറ്റിട്ടുണ്ട്. ഗവ. മെസിക്കൽ കോളേജാശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ശശി. ഒന്നാം പ്രതിയായ കാരമുക്ക് ബ്രഹ്മകുളം കാരേ കുളത്ത് ടിൻറുമോനെന്ന ആൽവിൻ ( 30 ) , മറ്റ് പ്രതികളായ അരിമ്പൂർ ഉദയനഗർ ചങ്ങരംകണ്ടത്ത് അജീഷ് (35) , ചെമ്മാപ്പിള്ളി കൊളത്തേക്കാട്ട് അശ്വിൻ (20) , വാടാനപ്പള്ളി ബീച്ച് റോഡിൽ താമസിക്കുന്ന അരിമ്പൂർ ഉദയനഗർ സ്വദേശി മാളോക്കാരൻ ജെയിംസ് (41) , എന്നിവരാണ് സംഭവം ചൂടാറും മുമ്പേ അന്തിക്കാട് പോലീസ് ഇൻസ്പെക്ടർ അനീഷ് കരീം എസ്.ഐ. റെനീഷ് , അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ അസിസ് എന്നിവരും സ്ഥലത്ത് നിരീക്ഷണം നടത്തി വന്നിരുന്ന ഇരിങ്ങാലക്കുട ഡി. വൈ. എസ്. പി. യുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ എ. എസ്. ഐ. മുഹമ്മദ് അഷറഫ് ‘ .സീനിയർ സി.പി.ഒ.മാരായ ഇ. എസ്. ജീവൻ , സോണി സേവ്യർ സി.പി.ഒ. മാരായ കെ .എസ്. ഉമേഷ് , പി. വി. വികാസ് എന്നിവർ ചേർന്ന് പിടികൂടിയത്. -
ഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന അഗതിരഹിത പദ്ധതി പ്രകാരം 5 ഗുണഭോക്താക്കളുടെ ഭവന നിർമാണത്തിന് തുടക്കം കുറിച്ചു . തൃശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് തറക്കല്ലിട്ട് കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുതിയവീട്ടിൽ ജമീല അബ്ദുള്ളകുട്ടി ദമ്പതികളുടെ വീടിനാണ് തറക്കല്ലിടൽ നടത്തിയത്. നിലവിൽ 121 ഗുണഭോക്താക്കളാണ് അഗതി രഹിത പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ നിന്നും ആരും സംരക്ഷിക്കാനില്ലാത്ത സുരക്ഷിതമായ ഭവനമില്ലാത്ത 5 പേർക്കാണ് പഞ്ചായത്ത് അഗതി രഹിത പദ്ധതിക്കായി പഞ്ചായത്ത് മാറ്റി വെച്ചിരുന്ന പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് ഭവനനിർമാണം നടത്തുന്നത് . ഈ പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് എല്ലാ മാസവും ഭക്ഷ്യക്കിറ്റുകൾ, മരുന്ന് എന്നിവ പഞ്ചായത്ത് കുടുംബശ്രീ മുഖേന നൽകി വരുന്നുണ്ട്. കൂടാതെ കേടുപാടുള്ള ആശ്രയ ഭവനങ്ങളുടെ അറ്റകുറ്റ പണിക്കായി ഗുണഭോക്താവിന് 1 ലക്ഷം രൂപ വീതം 9 പേർക്ക് നൽകിയിട്ടുണ്ട്. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്അനിത. പി. കെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബുഷ്റ അബ്ദുൽ നാസർ, എ. എം. മെഹബൂബ്, എം. കെ. ബാബു, മെമ്പർമാരായ കെ. കെ. സൈനുദ്ധീൻ, ഷാജി അലുങ്ങൽ, അസ്സിസ്റ്റന്റ് സെക്രട്ടറി എ. വി. മുംതാസ്, കുടുംബശ്രീ ജില്ലാ മിഷൻ DPM ഷബാന ആസ്മി, കുടുംബശ്രീ ചെയർപേഴ്സൺ അജന്ത ശിവരാമൻ, കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ ജ്യോസ്ത്ന, അർച്ചന, കുടുംബശ്രീ CDS അംഗങ്ങളായ മീന രമണൻ, ഷീജ രാമചന്ദ്രൻ, അംബിക, സുമന, കുടുംബശ്രീ അക്കൗണ്ടന്റ് രമ്യ, പരിസരവാസികളും ചടങ്ങിൽ പങ്കെടുത്തു…
Read More » -
ഗ്രാമ വാർത്ത.
വീട്ടമ്മയായ യുവതിയെ ലോഡ്ജിൽ എത്തിച്ച് മാനഭംഗപ്പെടുത്തിയ യുവാവിനെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.കൈപ്പമംഗലം കൂരിക്കുഴി സ്വദേശി മൂന്നാക്കപ്പറമ്പിൽ നിസാമുദ്ധീൻ ആണ് അറസ്റ്റിലായത്.കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ചാവക്കാട് സ്വദേശിനിയായ യുവതി ഭർത്താവുമായി വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്.ഈസാഹചര്യത്തിലാണ് നേരത്തെ സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചിരുന്ന യുവാവ് സഹായ വാഗ്ദാനവുമായെത്തുന്നത്.താമസിക്കാൻ വീട് ശരിയാക്കി നൽകാമെന്ന് പറഞ്ഞ പ്രതി തൃപ്രയാറിൽ ക്ഷേത്രം റോഡിലെ ഒരു ലോഡ്ജിൽ യുവതിയെ വിളിച്ചു വരുത്തി മാനഭംഗപ്പെടുത്തുകയായിരുന്നു.യുവതിയുടെ പരാതിയിൽ വലപ്പാട് എസ്.എച്ച്.ഒ കെ.എസ്.സുശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ ഇന്നുരാത്രി തന്നെ കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കും.
Read More » -
ഉത്സവം
പ്രസിദ്ധമായ തൃപ്രയാർ ഏകാദശി നവംബർ 30 ന് ആഘോഷിക്കുന്നു. ഏകാദശിയുടെ ഭാഗമായുള്ള കലാ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നവംബർ 27 ശനിയാഴ്ച വൈകിട്ട് 5 45 ന് നടക്കും. തുടർന്ന് 6.30 നു ശലഭ ടീച്ചറും സംഘവും ഏഴുമണിക്ക് അനുപമ ടീച്ചറും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ നടക്കും.
പ്രസിദ്ധമായ തൃപ്രയാർ ഏകാദശി നവംബർ 30 ന് ആഘോഷിക്കുന്നു. ഏകാദശിയുടെ ഭാഗമായുള്ള കലാ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നവംബർ 27 ശനിയാഴ്ച വൈകിട്ട് 5 45 ന്…
Read More » -
സാഹിത്യം-കലാ-കായികം
നാട്ടിക: സഖാവ് കെ വി ഡോക്യുമെൻ്ററി പ്രദർശനവും പ്രകാശനവും നടന്നു. നാട്ടിക മണപ്പുറം കേരളത്തിന് കാഴ്ച്ചവെച്ച ധീരനായ കമ്യൂണിസ്റ്റ് പോരാളിയായ കെ വി പീതാംബരൻ, ഇടതുപക്ഷത്തെ നാടിൻ്റെ ഹൃദയപക്ഷമാക്കി മാറ്റാൻ അക്ഷീണം പ്രയത്നിച്ച അതുല്യ സംഘാടകൻ .നാട്ടികയിൽ ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ കെ വി യുടെ സ്ഥാനം പകരം വെക്കാനാവാത്തതാണ് .അദ്ധേഹത്തിൻ്റെ ഓർമകയെ അനശ്വരമാക്കുന്ന ഒന്നാണ് ഡോക്യുമെൻ്ററി.തൃപ്രയാർ ശ്രീരാമതിയറ്ററിൽ നടന്ന ചടങ്ങിൽ ദേവസ്വം പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ കെ വി യുടെ ഭാര്യ കെ കെ സരസുവിന് നൽകി പ്രകാശനം ചെയ്തു.മുൻ മന്ത്രി എസ് ശർമ്മ അധ്യക്ഷനായി. മുൻ മന്ത്രി അഡ്വ.വി എസ് സുനിൽകുമാർ, എം എ ഹാരീസ്, ടി ആർ ഹാരി, പ്രൊ.കെ യു അരുണൻ, പി ആർ കറപ്പൻ, വി എൻ രണദേവ് ,കെ വിയുടെ മകൾ ഗായത്രി എന്നിവർ പങ്കെടുത്തു.ഇമ ബാബുവാണ് ഡോക്യുമെൻറി സംവിധാനം ചെയ്തത്.വി എൻ രണദേവ് സ്വാഗതവും ഇമ ബാബു നന്ദിയും പറഞ്ഞു
Read More » -
തൊഴിൽ
കേരളവിഷൻ ബ്രോഡ്ബാൻഡ്തൃപ്രയാറിൽ (പോളി ജംഗ്ഷൻ). KCCL ചെയർമാൻ ശ്രീ കെ.ഗോവിന്ദൻ ഉൽഘാടനം ചെയ്തു.
കേരളവിഷൻ ബ്രോഡ്ബാൻഡ്തൃപ്രയാറിൽ (പോളി ജംഗ്ഷൻ). KCCL ചെയർമാൻ ശ്രീ കെ.ഗോവിന്ദൻ ഉൽഘാടനം ചെയ്തു. KBPL സംസ്ഥാനത്ത് 100 കേന്ദ്രങ്ങളിൽ തുടങ്ങുന്ന കേരളവിഷൻ ബ്രോഡ്ബാൻഡ് കസ്റ്റമർകെയർ സെൻ്റെറുകളിൽ തൃശൂർ…
Read More » -
ഉത്സവം
-
ഗ്രാമ വാർത്ത.
നാട്ടികയിൽ വൻ കവർച്ച. അടിച്ചിട്ട ഇരുനില വീട് കുത്തി തുറന്ന് 9 പവൻ സ്വർണവും, ഇരുപതിനായിരം രൂപയും കവർന്നു.
നാട്ടികയിൽ വൻ കവർച്ച. അടിച്ചിട്ട ഇരുനില വീട് കുത്തി തുറന്ന് 9 പവൻ സ്വർണവും, ഇരുപതിനായിരം രൂപയും കവർന്നു. നാട്ടിക പന്ത്രണ്ടാം കല്ലിൽ എരണേഴത്ത് വെങ്ങാലി മുരളിയുടെ…
Read More » -
വാണിജ്യം
എം പീ സ് സർവീസ് ഹബ്ബ് പ്രവർത്തനം തൃപ്രയാർ.ആരംഭിച്ചു..
എം പീസ് സർവീസ് ഹബ്ബ് പ്രവർത്തനം ആരംഭിച്ചു.. തൃപ്രയാർ -കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുന്നതിനായി ടി എൻ പ്രതാപൻ എം പി യുടെ…
Read More »