നാട്ടികയിൽ വൻ കവർച്ച. അടിച്ചിട്ട ഇരുനില വീട് കുത്തി തുറന്ന് 9 പവൻ സ്വർണവും, ഇരുപതിനായിരം രൂപയും കവർന്നു.

നാട്ടികയിൽ വൻ കവർച്ച. അടിച്ചിട്ട ഇരുനില വീട് കുത്തി തുറന്ന് 9 പവൻ സ്വർണവും, ഇരുപതിനായിരം രൂപയും കവർന്നു. നാട്ടിക പന്ത്രണ്ടാം കല്ലിൽ എരണേഴത്ത് വെങ്ങാലി മുരളിയുടെ വീട്ടിലാണ് മോഷണം നടന്നത്. മുരളിയും കുടുംബവും വിദേശത്താണ്. ഇന്ന് രാവിലെ വീട്ടു ജോലിക്കായെത്തിയ സ്ത്രീയാണ് മോഷണം നടന്നത് ആദ്യം അറിയുന്നത്. ഇരുനില വീടിൻ്റെ മുകൾവശത്തെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. താഴത്തെ മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി, ഇൻ്റർനെറ്റ് ഉപയോഗിച്ച് വീട്ടുകാർ വിദേശത്തിരുന്ന് നിരീക്ഷിച്ചിരുന്നു. ഇന്ന് രാവിലെ സി.സി.ടി.വിയിൽ ദൃശ്യങ്ങൾ കാണാതായതോടെ വീട്ടുടമ ജോലിക്കാരിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ജോലിക്കാരിയെത്തി നോക്കിയപ്പോഴാണ് സി.സി.ടി.വി നശിപ്പിക്കാൻ ശ്രമിച്ചതായി കണ്ടത്. തുടർന്ന് വീട് തുറന്ന് നോക്കിയപ്പോൾ സി.സി.ടി.വി യുടെ മോണിറ്റർ കാണാതായപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. കൊടുങ്ങലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കർ , വലപ്പാട് എസ് എച്ച ഒ സുശാന്ത് എസ് ഐ ബിജു പൗലോസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.നാട്ടിക പന്ത്രണ്ടാം കല്ലിൽ എരണേഴത്ത് വെങ്ങാലി മുരളിയുടെ വീട്ടിലാണ് മോഷണം നടന്നത്. മുരളിയും കുടുംബവും വിദേശത്താണ്. ഇന്ന് രാവിലെ വീട്ടു ജോലിക്കായെത്തിയ സ്ത്രീയാണ് മോഷണം നടന്നത് ആദ്യം അറിയുന്നത്. ഇരുനില വീടിൻ്റെ മുകൾവശത്തെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. താഴത്തെ മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്.
വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി, ഇൻ്റർനെറ്റ് ഉപയോഗിച്ച് വീട്ടുകാർ വിദേശത്തിരുന്ന് നിരീക്ഷിച്ചിരുന്നു. ഇന്ന് രാവിലെ സി.സി.ടി.വിയിൽ ദൃശ്യങ്ങൾ കാണാതായതോടെ വീട്ടുടമ ജോലിക്കാരിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ജോലിക്കാരിയെത്തി നോക്കിയപ്പോഴാണ് സി.സി.ടി.വി നശിപ്പിക്കാൻ ശ്രമിച്ചതായി കണ്ടത്. തുടർന്ന് വീട് തുറന്ന് നോക്കിയപ്പോൾ സി.സി.ടി.വി യുടെ മോണിറ്റർ കാണാതായപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. കൊടുങ്ങലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കർ , വലപ്പാട് എസ് എച്ച ഒ സുശാന്ത് എസ് ഐ ബിജു പൗലോസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.