ഉത്സവം

തൃപ്രയാർ ശ്രീ ഷൺമുഖ സമാജം ഹനുമാൻസ്വാമി ക്ഷേത്രത്തിലെ ഹനുമാൻസ്വാമിയുടെ പ്രതിഷ്ഠാദിന മഹോത്സവം ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു

തൃപ്രയാർ ശ്രീ ഷൺമുഖ സമാജം ഹനുമാൻസ്വാമി ക്ഷേത്രത്തിലെ ഹനുമാൻസ്വാമിയുടെ പ്രതിഷ്ഠാദിന മഹോത്സവം ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ നവകം, പഞ്ചഗവ്യം, കളഭം എന്നിവ നടന്നു. രാവിലെ 11 ന് ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ അന്നദാനം നടന്നു. വൈകീട്ട് ദീപാരാധന , കലാമണ്ഡലം. മോഹനമാരാരുടെ നേതൃത്വത്തിൽ സെപെഷൽ പഞ്ചവാദ്യം നടന്നു. പ്രസിഡൻറ് രവി കൊളത്തേക്കാട്ട്, സെക്രട്ടറി ജനാർദ്ദനൻ കുന്നത്ത്, ഇ.ജി സോമൻ,ഇ .സി പ്രദീപ്, രക്ഷാധികാരി ഭൂപേഷ് വെള്ളാഞ്ചേരി, മറ്റു അംഗങ്ങളും ചടങ്ങുകൾക്ക് നേതൃത്വം നൽകി. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close